GeneralLatest NewsMollywoodNEWSSocial Media

സിനിമാട്ടോഗ്രാഫ് നിയമ ഭേദഗതി: ആശങ്ക പ്രകടിപ്പിച്ച് ഫെഫ്‍ക

സിനിമാട്ടോഗ്രാഫ് ആക്ട് 2021 നടപ്പിലാക്കുന്നതില്‍ നിന്ന് പിന്തിരിയണമെന്ന് ഫെഫ്‍ക ആവശ്യപ്പെട്ടു

കൊച്ചി: രാജ്യത്തെ സിനിമാ നിയമങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്ന കേന്ദ്രനീക്കത്തിനെതിരെ ഫെഫ്‍ക. സിനിമാട്ടോഗ്രാഫ് ആക്ട് 2021 നടപ്പിലാക്കുന്നതില്‍ നിന്ന് പിന്തിരിയണമെന്ന് ഫെഫ്‍ക ആവശ്യപ്പെട്ടു. നിയമഭേദഗതിയിൽ വലിയ ആശങ്കയുണ്ടെന്നും ഫെഫ്‍ക അറിയിച്ചു.

കേന്ദ്രസ‍ർക്കാരിന് സിനിമകളില്‍ കൂടുതല്‍ ഇടപെടല്‍ നടത്താന്‍ അധികാരം നല്‍കുന്നതാണ് ഇപ്പോള്‍ പുറത്തിറക്കിയ കരട് ബില്‍.  സിനിമക്ക് സെന്‍സര്‍ ബോർഡ് പ്രദര്‍ശനാനുമതി നല്‍കിയാലും സര്‍ക്കാരിന് ആവശ്യമെങ്കില്‍ സിനിമ വീണ്ടും പരിശോധിക്കാന്‍ ബില്ലിലൂടെ അധികാരം ലഭിക്കും. ചട്ട വിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാല്‍ സെന്‍സര്‍ ബോര്‍ഡ‍് പ്രദർശനാനുമതി നല്‍കിയാലും അത് റദ്ദാക്കാന്‍ സർക്കാരിന് സാധിക്കും.

സിനിമകള്‍ വീണ്ടും പരിശോധിക്കാന്‍ സർക്കാരിന് അനുമതി നല്‍കാനുള്ള നീക്കം 2000ല്‍ കര്‍ണാടക ഹൈക്കോടതി തട‌ഞ്ഞിരുന്നു. ഇത് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടുവെങ്കിലും കര്‍ണാടക ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവക്കുകയായിരുന്നു. ഇതാണ് വീണ്ടും കൊണ്ടു വരാന്‍ സർക്കാര്‍ ഒരുങ്ങുന്നത്. സിനിമയുടെ വ്യാജപതിപ്പുകള്‍ നിര്‍മ്മിക്കുന്നവര്‍ക്കെതിരായ കര്‍ശനമായി നടപടിയും ബില്ലിലുണ്ട്. വ്യാജപതിപ്പുകള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് പരമാവധി മൂന്ന് വര്‍ഷം വരെ തടവും പിഴയും ഏര്‍പ്പെടുത്തണമെന്നും കരട് ശുപാര്‍ശ ചെയ്യുന്നു.

shortlink

Related Articles

Post Your Comments


Back to top button