കൊച്ചി: തിരുവിതാംകൂറിൽ ജീവിച്ചിരുന്ന ധീരനും സാഹസികനുമായ പോരാളിയുടെ കഥപറയുന്ന “പത്തൊൻപതാം നുറ്റാണ്ട്” ഒരു ആക്ഷൻ ഓറിയൻെറഡ് ഫിലിം ആണെന്നും ടി വി സ്ക്രീനിൽ കണ്ടാൽ ഈ ചിത്രത്തിൻെറ നൂറിലൊന്ന് ആസ്വാദന സുഖം പോലും ലഭിക്കില്ല എന്നും വ്യക്തമാക്കി സംവിധായകൻ വിനയൻ.
ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയോ, ഏതെങ്കിലും ഒരു സംഘടനയോ ഇല്ലാതിരുന്ന ആ കാലത്ത് തങ്ങളുടെ മാനം കാക്കുവാൻ സ്വയം തെരുവിലിറങ്ങേണ്ടിവന്ന സ്ത്രീ ശാക്തീകരണത്തിൻെറ കഥപറയുന്നചിത്രം കൂടിയാണ് “പത്തൊൻപതാം നുറ്റാണ്ട്” എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ചിത്രം തീയറ്ററിൽ കാണാൻ കോവിഡ് കാലം കഴിഞ്ഞ് സിനിമയുടെ വസന്തകാലത്തിനായി കാത്തിരിക്കാമെന്നും വിനയൻ പറയുന്നു.
സംവിധായകൻ വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.
തിരുവിതാംകൂറിൽ ജീവിച്ചിരുന്ന ധീരനും സാഹസികനുമായ പോരാളിയുടെ കഥപറയുന്ന “പത്തൊൻപതാം നുറ്റാണ്ട്” ഒരു ആക്ഷൻ ഓറിയൻെറഡ് ഫിലിം തന്നെ ആണ്. തെന്നിന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ സംഘടന സംവിധായകർ ഇതിൽ അണിനിരക്കുന്നു.പക്ഷെ ഒരു ആക്ഷൻ ഫിലിം എന്നതോടൊപ്പം ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന സാധാരണക്കാരുടെ മനസ്സുലയ്കുന്ന ജീവിത സാഹചര്യങ്ങളുടെ നേർച്ചിത്രം കൂടി ആയിരിക്കും ഈ സിനിമ..
175 വർഷങ്ങൾക്കു മുൻപ് ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയോ, ഏതെങ്കിലും ഒരു സംഘടനയോ ഇല്ലാതിരുന്ന ആ കാലത്ത് തങ്ങളുടെ മാനം കാക്കുവാൻ സ്വയം തെരുവിലിറങ്ങേണ്ടിവന്ന സ്ത്രീ ശാക്തീകരണത്തിൻെറ കഥയും “പത്തൊൻപതാം നൂറ്റാണ്ടിലൂടെ ഞങ്ങൾ പറയാൻ ശ്രമിക്കുന്നു…
ടി വി സ്ക്രീനിൽ കണ്ടാൽ ഈ ചിത്രത്തിൻെറ നൂറിലൊന്ന് ആസ്വാദന സുഖം പോലും ലഭിക്കില്ല എന്നതുകൊണ്ടു തന്നെ മഹാമാരി മാറി തീയറ്ററുകൾ തുറക്കുന്ന, സിനിമയുടെ വസന്തകാലത്തിനായി കാത്തിരിക്കാം.
Post Your Comments