സിനിമാ നിയമങ്ങള്‍ പരിഷ്‍കരിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ കേരള ചലചിത്ര അക്കാദമി ചെയർമാൻ കമൽ. ഈ കാലത്ത് ഇത്തരമൊരു കരട് മുന്നോട്ട് വെക്കുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് കമൽ പറയുന്നു. മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിലാണ് കമൽ ഇക്കാര്യം വ്യക്തമാക്കിയത്.
നിരവധിപേരാണ് പുതിയ നിയമ ഭേദഗതിക്കെതിരെ രംഗത്തെത്തിയത്. ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും ആക്ടിനെതിരെ രംഗത്തെത്തിയിരുന്നു. നിയമഭേദഗതിയില്‍ വലിയ ആശങ്കയുണ്ടെന്ന് ഫെഫ്ക പറഞ്ഞു. സംഘടനകൾ ഭേദഗതി മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാറിന് കത്ത് നൽകാനൊരുങ്ങുകയാണ് ഫെഫ്ക ഉൾപ്പടെയുള്ള സംഘടനകൾ.
നേരത്തെ നടൻ മുരളി ഗോപി സിനിമാട്ടോഗ്രാഫ് ആക്ടിനെതിരെ രംഗത്തെത്തിയിരുന്നു. ‘ബലേ ഭേഷ്! ഇനി ഇതും കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂവെന്നായിരുന്നു’ മുരളി ഗോപി പ്രതിഷേധം അറിയിച്ചുകൊണ്ട് കുറിച്ചത്.
Post Your Comments