
ചെന്നൈ: ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനായെത്തുന്ന ‘ദളപതി 65‘. നിലവിൽ കോവിഡ് മൂലം സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ഫസ്റ്റ് ലുക്ക് ഉടൻ പുറത്തുവിടുമെന്ന് അറിയിച്ചിരിക്കുകയാണ്
സൺ പിക്ചേഴ്സ്.
ജൂൺ 21ന് വൈകുന്നേരം ആറ് മണിക്കാണ് ഫസ്റ്റ് ലുക്ക് എത്തുന്നത്. ദളപതി 65ന്റെ ചിത്രീകരണം ഏപ്രിൽ ആദ്യവാരം ആണ് ആരംഭിച്ചത്. ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മലയാളത്തിൽ നിന്നും നടൻ ഷൈൻ ടോം ചാക്കോയും നടി അപർണ ദാസും വിജയ്ക്കൊപ്പം എത്തുന്നുണ്ട്.
പൂജ ഹെഗ്ഡെ ആണ് ചിത്രത്തില്‍ നായിക. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് അനിരുദ്ധാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘മാസ്റ്റര്‍’ ആണ് ഒടുവിൽ പുറത്തിറങ്ങിയ വിജയ് ചിത്രം.
Post Your Comments