
ഭുവനേശ്വര്‍: കോവിഡിനെ തുടർന്ന് പ്രശസ്ത ഒഡിയ ഗായിക തപു മിശ്ര അന്തരിച്ചു. 36 വയസായിരുന്നു. ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന് നിലനിര്‍ത്തിയത്. ശ്വാസകോശത്തിന് കാര്യമായ തകരാറുകള്‍ സംഭവിച്ചതാണ് മരണത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
തപു മിശ്രയുടെ ചികിത്സയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നല്കാന് അനുവദിച്ചിരുന്നു. അതിനിടെ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകാന്‍ കുടുംബാംഗങ്ങള്‍ ആലോചിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. തപുവിന്റെ അച്ഛനും കോവിഡ് ബാധിച്ച് മെയ് 10ന് മരിച്ചിരുന്നു.
150ലേറെ സിനിമകളില്‍ പാടിയിട്ടുണ്ട്. കൂടാതെ നിരവധി ഭക്തിഗാനങ്ങളും പാടിയിട്ടുണ്ട്. മുഖ്യമന്ത്രിയുള്‍പ്പെടെ നിരവധി പ്രമുഖര്‍ തപു മിശ്രയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു
Post Your Comments