GeneralKollywoodLatest NewsMollywoodMovie GossipsNEWS

എന്റെ ഭര്‍ത്താവിനെ ബ്ലാക്ക് മാജിക്കിലൂടെ വശീകരിച്ച്‌ എടുത്തു, അവളെ എവിടെവച്ച്‌ കണ്ടാലും ഞാന്‍ അടിക്കും: റംലത്ത്

വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ പ്രഭുദേവ നയൻതാരയുമായി വിവാഹിതനാകുന്നുവെന്ന വാർത്ത വലിയ വിവാദങ്ങൾക്ക് തുടക്കം കുറിച്ചു

ചെന്നൈ : മലയാളത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തി തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ ആയ താരമാണ് നയൻതാര. ശാലീന ഗ്രാമീണ വേഷങ്ങളിൽ നിന്നും ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിലേയ്ക്ക് എത്തിയ നയൻ‌താര പലപ്പോഴും വിവാദങ്ങളിലും നിറഞ്ഞു നിന്നിരുന്നു.

നടന്‍ ചിമ്പുവുമായുണ്ടായിരുന്ന പ്രണയവും വേര്‍പിരിയലും നടനും സംവിധായകനുമായ പ്രഭുദേവയുമായുള്ള പ്രണയവുമെല്ലാം ഗോസിപ് കോളങ്ങളിലെ ചൂടൻ ചർച്ചയായിരുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ പ്രഭുദേവ നയൻതാരയുമായി വിവാഹിതനാകുന്നുവെന്ന വാർത്ത വലിയ വിവാദങ്ങൾക്ക് തുടക്കം കുറിച്ചു. നയൻതാരയും പ്രഭുദേവയും പല വേദികളിലും ഒരുമിച്ച്‌ എത്തുകയും താമസം ഒരുമിച്ച്‌ ആക്കുകയും ചെയ്തിരുന്നു. കൂടാതെ തന്റെ ഭാര്യ റംലത്തിനെ ഒഴിവാക്കാൻ പ്രഭുദേവ നീക്കങ്ങൾ നടത്തിയതായും വാർത്തകൾ വന്നു. എന്നാൽ വിവാഹം വരെ എത്തിയ ബന്ധം വേർപിരിഞ്ഞു. ഇതിന്റെ കാരണം വ്യക്തമല്ല.

read also: ‘സൂര്യനേപോൽ തഴുകി ഉറക്കമുണർത്തിയുമില്ല, ചാഞ്ചക്കം പാടിത്തന്നിട്ടുമില്ല’ അച്ഛനെക്കുറിച്ചു ഷമ്മി തിലകൻ

തന്റെ കുടുംബ ജീവിതത്തിൽ വില്ലത്തിയായി കടന്നു വന്ന നയന്‍താരക്കെതിരെ പ്രഭുദേവയുടെ മുന്‍ഭാര്യ റംലത്ത് ലത രംഗത്ത് എത്തിയിരുന്നു. റംലത്ത് താരത്തിനെതിരെ പറഞ്ഞ വാക്കുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. ” നയന്‍താര ഏറ്റവും മോശപ്പെട്ട സ്ത്രീയാണ്. എന്റെ ഭര്‍ത്താവിനെ ഏതോ ബ്ലാക്ക് മാജിക്കിലൂടെ വശീകരിച്ച്‌ എടുത്തതാണ്. കാരണം എന്നോടും എന്റെ മക്കളോടും അദ്ദേഹത്തിന് വലിയ സ്‌നേഹമായിരുന്നു. ഞങ്ങള്‍ക്ക് വേണ്ടി ഒരു വീടുവരെ വാങ്ങിച്ചിരുന്നു. അതിനിടയിലാണ് നയന്‍താര അദ്ദേഹത്തെ മയക്കി എടുക്കുന്നത്. അതുകൊണ്ട് അവളെ എവിടെവച്ച്‌ കണ്ടാലും ഞാന്‍ അടിക്കും.”- റംലത്ത് പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button