GeneralLatest NewsMollywoodNEWS

ഒളിച്ചോടാമെന്ന് ആരാധകൻ: മറുപടിയുമായി നിരഞ്ജന അനൂപ്

സ്വന്തം ശബ്ദത്തിൽ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് നിരഞ്ജന മറുപടി നൽകിയത്

പ്രേഷകരുടെ പ്രിയപ്പെട്ട യുവനടിയാണ് നിരഞ്ജന അനൂപ്. ചെറുതും വലുതുമായി നിരവധി ചിത്രങ്ങളിൽ ഇതിനോടകം നിരഞ്ജന അഭിനയിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയയിലും വളരെ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി നടത്തിയ ചോദ്യോത്തരവേളയിൽ ഒരു വിരുതന്റെ ചോദ്യത്തിന് നിരഞ്ജന നൽകിയ മറുപടിയാണ് വൈറലാകുന്നത്.

‘വാ നമുക്ക് ഒളിച്ചോടാം’ എന്നായിരുന്നു ആരാധകന്റെ ആവശ്യം. ‘എനിക്ക് പ്രേമവുമില്ല, പ്രേമിക്കാൻ ആഗ്രഹവുമില്ല. ടാറ്റാ, ബൈ ബൈ’ എന്നാണ് ഇയാൾക്ക് നിരഞ്ജന നൽകിയ മറുപടി. സ്വന്തം ശബ്ദത്തിൽ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് നിരഞ്ജന മറുപടി നൽകിയത്.

എക്കാലത്തെയും ഹിറ്റ് ചിത്രം ദേവാസുരം സിനിമയിലെ മോഹൻലാൽ-രേവതി കഥാപാത്രങ്ങൾക്ക് പ്രചോദനമായത് നിരഞ്ജനയുടെ മുത്തശ്ശനും മുത്തശ്ശിയുമാണ്. അടുത്തിടെ തന്റെ മുത്തശ്ശനെയും മുത്തശ്ശിയേയും രേവതി സന്ദർശിച്ച ഒരു പഴയകാല ചിത്രം നിരഞ്ജന പോസ്റ്റ് ചെയ്തിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button