ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനാണ് അക്ഷയ് കുമാര്‍. ഇപ്പോഴിതാ താരത്തിന്റെ ഈ വിജയത്തിന് പിന്നിൽ തന്റെ പാട്ടുകളാണ് എന്ന് പറയുകയാണ് ഗായകന്‍ അഭിജീത്ത് ഭട്ടാചാര്യ.
പാവങ്ങളുടെ മിഥുന്‍ ചക്രവര്‍ത്തി എന്നാണ് തുടക്കത്തില്‍ അക്ഷയ് അറിയപ്പെട്ടിരുന്നതെന്നും തന്റെ പാട്ടുകളിലൂടെയാണ് താരമായത് എന്നും അഭിജീത്ത് പറയുന്നു.
അഭിജീത്ത് ഭട്ടാചാര്യയുടെ വാക്കുകൾ:
ഞാന്‍ എത്ര നന്നായാണ് പാടിയാലും താരമല്ലെങ്കില്‍ ഒരു വിലയുമുണ്ടാകില്ല. ഷാരുഖ് ഖാനും സുനില്‍ ഷെട്ടിക്കുമെല്ലാം വേണ്ടിയാണ് ഞാന്‍ പാടിയിരുന്നത്. ഇപ്പോള്‍ എസ്ആര്‍കെ താരമാണ്. ഇവര്‍ക്കുവേണ്ടിയുള്ള എല്ലാ പാട്ടുകളും ഹിറ്റായിരുന്നു. എന്റെ സംഗീതമാണ് അക്ഷയ് കുമാറിനെ താരമാക്കിയത്. അരങ്ങേറ്റം കുറിച്ച സമയത്ത് അദ്ദേഹം താരമായിരുന്നില്ല. പാവങ്ങളുടെ മിഥുന്‍ ചക്രവര്‍ത്തി എന്നാണ് അറിയപ്പെട്ടിരുന്നത്. നടനെ താരമാക്കാനുള്ള ശക്തി സംഗീതത്തിനുണ്ട്. 1992 ല്‍ പുറത്തിറങ്ങിയ ഖിലാഡി എന്ന ചിത്രത്തിലൂടെയാണ് അക്ഷയ് താരമാകുന്നത്. താരങ്ങളല്ലാത്ത നടന്മാരെപ്പോലും എന്റെ പാട്ടുകള്‍ താരങ്ങളാക്കും- അഭിജീത്ത് പറഞ്ഞു.
ഖിലാഡി എന്ന ചിത്രത്തിലെ ഒട്ടുമിക്ക ഹിറ്റ് ഗാനങ്ങളും അഭിജീത്ത് ഭട്ടാചാര്യയാണ് ആലപിച്ചത്.
Post Your Comments