
ഫാദേഴ്സ് ഡേയിൽ അച്ഛനൊപ്പമുളള ചിത്രം പങ്കുവെച്ച് നടൻ മോഹൻലാൽ. ഹാപ്പി ഫാദേഴ്സ് ഡേ എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ കസേരയിൽ ഇരിക്കുന്ന അച്ഛൻ വിശ്വനാഥൻ നായരുടെ പിന്നിലായി നിൽക്കുന്ന മോഹൻലാലിനെയും കാണാം.
സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് സൂപ്പർതാരത്തിന്റെയും അച്ഛന്റേയും ചിത്രം. നിരവധി ആരാധകരാണ് പോസ്റ്റിൽ കമന്റുമായി എത്തിയിരിക്കുന്നത്.
ഗവൺമെന്റ് ഉദ്യോഗസ്ഥനായിരുന്ന വിശ്വനാഥൻ നായരുടേയും ശാന്തകുമാരിയുടേയും ഇളയ മകനായിരുന്നു മോഹൻലാൽ. 2007 ലാണ് വിശ്വനാഥൻ നായർ മരിക്കുന്നത്.
Post Your Comments