മലയാളസിനിമയിൽ കരുത്തുറ്റ വേഷങ്ങളിലൂടെ തന്റെയിടം കണ്ടെത്തിയ നടിയാണ് ലെന. ജയരാജിന്റെ ‘സ്നേഹം’ എന്ന ചിത്രത്തിലൂടെ സിനിമകളിൽ അരങ്ങേറ്റം കുറിച്ച ലെന ഇന്ന്, മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം കവർന്നൊരു അഭിനേത്രി കൂടിയാണ്. കഥാപാത്രം നെഗറ്റീവാണോ പോസിറ്റിവാണോ എന്നൊന്നും നോക്കാതെ തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങൾ എല്ലാം മികച്ചതാക്കാൻ ലെനയ്ക്ക് സാധിക്കാറുണ്ട്. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പ്രേക്ഷകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ ലെന പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.
ഹോട്ട് എയർ ബലൂണിൽ പറന്ന് പൊങ്ങുന്ന ഒരു വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ബ്ലാക്ക് കോഫി എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ എടുത്തതാണ് ഈ വീഡിയോ എന്ന് ലെന പറയുന്നു. ഹോട്ട് എയർ ബലൂണിന് അകത്തു നിന്നാൽ തല കത്തുന്നതുപോലെ തോന്നും എന്നാണ് താരം വീഡിയോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നത്.
https://www.instagram.com/reel/CQLulMupku0/?utm_source=ig_web_copy_link
Leave a Comment