മഹിമ നമ്പ്യാരെ താലിചാർത്തി ഗോവിന്ദ് പദ്മ സൂര്യ: വൈറൽ വീഡിയയുടെ സത്യം ഇതാണ്

നടി മഹിമ നമ്പ്യാറിന്റെ കഴുത്തിൽ താലി ചാർത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

കൊച്ചി: അവതാരകനായും നടനായും തിളങ്ങുന്ന ഗോവിന്ദ് പദ്മ സൂര്യ വിവാഹിതനായി എന്ന രീതിയിൽ വാർത്തകൾ പ്രചരിക്കുന്നു. താരത്തിന്റെ വിവാഹ വീഡിയോ എന്ന പേരിൽ ഒരു വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നടി മഹിമ നമ്പ്യാറിന്റെ കഴുത്തിൽ താലി ചാർത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

read also: നിന്റെ ഭാര്യ ഇന്നലെ സിനിമയിൽകെട്ടിമറിഞ്ഞ് അഭിനയിക്കുന്നത് കണ്ടുവെന്ന് സുഹൃത്ത് പറഞ്ഞാൽ മനസ്സിൽ കരടായി മാറും: കൃഷ്ണകുമാർ

എന്നാൽ ഗോവിന്ദ് പദ്മസൂര്യയുടെയും നടി മഹിമ നമ്പ്യാരുടെയും വിവാഹം യഥാർത്ഥ വിവാഹം അല്ല എന്നതാണ് സത്യം സത്യം. കനോൺ ക്യാമറയ്ക്ക് വേണ്ടി സംവിധായകൻ ജിസ് ജോയി നിർമിച്ച പുതിയ പരസ്യമായിരുന്നു ഇത്, നടൻ മമ്മൂട്ടിയായിരുന്നു തൻറെ സോഷ്യൽ മീഡിയയിൽ കൂടി ഈ പരസ്യം ആദ്യം പുറത്ത് വിട്ടത്.

എന്നാൽ ജിപിയുടെ യഥാർത്ഥ വിവാഹ വീഡിയോയാണെന്ന് തെറ്റിദ്ധരിച്ചു ആരാധകർ ആശംസയുമായി എത്തിയിട്ടുണ്ട്.

Share
Leave a Comment