ബിഗ് ബോസ് സീസൺ 4 ലേക്ക് ഓഡിഷൻ നടക്കുന്നു: വിശദീകരണവുമായി ചാനൽ

സീസണ്‍ 4 ഓഡിഷനുവേണ്ടി അപേക്ഷകള്‍ ക്ഷണിക്കുന്നതായി വ്യാജപ്രചരണം

നിരവധി ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. കോവിഡിനെ തുടർന്ന് അടുത്തിടയിലാണ് ബിഗ് ബോസ് സീസൺ 3 അവസാനിപ്പിച്ചത്. ഇപ്പോഴിതാ ബിഗ് ബോസ് സീസണ്‍ 4 ആരംഭിക്കാൻ പോകുകയാണെന്നും, അതിനായുള്ള ഓഡിഷൻ നടക്കുകയാണെന്നുമുള്ള പ്രചരണങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ നടന്നു കൊണ്ടിരിക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ചാനൽ തന്നെ വിശദീകരണവുമായി നേരിട്ടെത്തിയിരിക്കുകയാണ്.

സീസണ്‍ 4 ഓഡിഷനുവേണ്ടി അപേക്ഷകള്‍ ക്ഷണിക്കുന്നതായി വ്യാജപ്രചരണം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും തട്ടിപ്പില്‍ വീഴരുതെന്നും ചാനൽ മുന്നറിയിപ്പ് നൽകി. ഷോയിൽ പങ്കാളിത്തം വാഗ്‍ദാനം ചെയ്യുന്ന ഏതെങ്കിലും ഏജൻസിക്കോ സ്ഥാപനങ്ങൾക്കോ വെബ്‌സൈറ്റുകൾക്കോ വ്യക്തിഗത വിശദാംശങ്ങളും വിലപ്പെട്ട രേഖകളും പങ്കിടരുതെന്നും ചാനൽ അറിയിച്ചു.

Share
Leave a Comment