
ഫാദേഴ്സ് ഡേയിൽ നിരവധി താരങ്ങളാണ് തങ്ങളുടെ അച്ഛന്മാർക്കൊപ്പമുള്ള ചിത്രവുമായി എത്തിയത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ ദുൽഖർ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. കൊച്ചുമകൾക്കൊപ്പമിരിക്കുന്ന മമ്മൂട്ടിയുടെ ഒരു മനോഹര ചിത്രമാണ് ഫാദേഴ്സ് ഡേയിൽ ദുൽഖർ പങ്കുവെച്ചത്.
കുഞ്ഞു മറിയത്തിന് മുടികെട്ടി നൽകുന്ന മമ്മൂട്ടിയെയാണ് ചിത്രത്തിൽ കാണുന്നത്. പിതൃദിനാശംസകൾ നേരുന്നുവെന്നും ഈ ചിത്രത്തിന് ക്യാപ്ഷൻ വേണ്ടെന്നും ദുൽഖർ കുറിച്ചു.
https://www.instagram.com/p/CQVaa7fpWg-/?utm_source=ig_web_copy_link
നടൻ മോഹൻലാലും തന്റെ അച്ചനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു. കസേരയിൽ ഇരിക്കുന്ന അച്ഛന്റെ പിന്നിലായി നിൽക്കുന്ന മോഹൻലാലാണ് ചിത്രത്തിൽ. ഹാപ്പി ഫാദേഴ്സ് ഡേ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്.
Post Your Comments