CinemaGeneralMollywoodNEWS

ഇദ്ദേഹം എങ്ങനെ സംവിധായകനായി എന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട് !: ലക്ഷ്മി ഗോപാലസ്വാമി

ഒരുപാട് തമാശകൾ പറയുന്ന, അഭിനേതാക്കളെ എഴുതിയിട്ട വഴികളിലൂടെ നടത്തുന്ന ഒരാൾ

താന്‍ സിനിമയിലേക്ക് വന്നതിന്‍റെ പ്രധാന കാരണം ലോഹിതദാസ് എന്ന സംവിധായകനായിരുന്നുവെന്നും ഒരു സിനിമ ചെയ്തു കരിയര്‍ അവസാനിപ്പിക്കാനിരുന്ന തനിക്ക് ലോഹിതദാസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സത്യന്‍ അന്തിക്കാടിന്റെ ഒരു സൂപ്പര്‍ ഹിറ്റ് സിനിമ ലഭിച്ചതെന്നും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ലക്ഷ്മി ഗോപാലസ്വാമി പറയുന്നു.

ലക്ഷ്മി ഗോപാലസ്വാമിയുടെ വാക്കുകള്‍

‘ലോഹിതദാസ് എന്ന സംവിധായകന്റെ സിനിമ. മമ്മൂട്ടി നായകൻ. ഇതിനെല്ലാം ഉപരിയായി രണ്ടു കുട്ടികളുടെ അമ്മ. ഇതെല്ലാം ആകർഷിച്ചു. ആദ്യം ലോഹിതദാസ് സാറിനെ കാണുന്നത് ലക്കിടിയിലെ അദ്ദേഹത്തിന്റെ വീട്ടിൽ വച്ചാണ്. അന്ന് അധികം സംസാരം ഒന്നുമില്ല. ഞാനാകെ അത്ഭുതപ്പെട്ടു. ഇത്രയും സംസാരിക്കാത്ത ഒരാൾ എങ്ങനെ സംവിധായകനായി എന്നോർത്ത്. സെറ്റിൽ വന്നപ്പോൾ കഥയാകെ മാറി. ഒരുപാട് തമാശകൾ പറയുന്ന, അഭിനേതാക്കളെ എഴുതിയിട്ട വഴികളിലൂടെ നടത്തുന്ന ഒരാൾ. സ്നേഹം ഒഴുകുന്ന അദ്ദേഹത്തിന്റെ കണ്ണുകളാണ് എപ്പോഴും ആദ്യം ഓർമ്മവരിക. സത്യൻ അന്തിക്കാട് സാറിന്റെ ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’ എന്ന സിനിമയിലേക്ക് എന്നെ നിർദ്ദേശിച്ചതും സാറാണ്. ഒരു സിനിമ മതിയെന്ന എന്റെ തീരുമാനം മാറ്റി. ഈയൊരു ചിത്രത്തിൽ കൂടി അഭിനയിക്കൂ എന്ന് നിർബന്ധിച്ച് എന്നെ പറഞ്ഞു വിടുകയായിരുന്നു. അതായിരുന്നു ജീവിതത്തിലെ സ്റ്റെപ്പിംഗ് സ്റ്റോൺ’.

shortlink

Related Articles

Post Your Comments


Back to top button