
‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ഐശ്വര്യ ലക്ഷ്മി മലയാളം ഫീല്‍ഡില്‍ നായികയായി തിളങ്ങി നില്ക്കുമ്പോള് തന്നെ ഏറ്റവും വിഷമപ്പെടുത്തുന്ന ഒരു കാര്യത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ്. ‘മായനദി’ എന്ന സിനിമയിലൂടെ കൂടുതല്‍ ജനപ്രിയയായ ഐശ്വര്യ ലക്ഷ്മി തെന്നിന്ത്യന്‍ സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ധനുഷ് നായകനായ ‘ജഗമേ തന്തിരം’ എന്ന സിനിമയില്‍ പ്രാധാന്യമുള്ള ഒരു വേഷത്തില്‍ ഐശ്വര്യ ലക്ഷ്മി എത്തുന്നുണ്ട്. മലയാള സിനിമകള്‍ കൂടുതല്‍ ചെയ്യുന്ന തന്നെ മലയാളിയായി അംഗീകരിക്കാന്‍ പലര്‍ക്കും മടിയുണ്ടെന്നും തനിക്കൊരു മലയാളി ലുക്ക് ഇല്ലെന്നു മുഖത്ത് നോക്കി പലരും പറഞ്ഞിട്ടുണ്ടെന്നും ഐശ്വര്യാ ലക്ഷ്മി പങ്കുവയ്ക്കുന്നു. എന്നാല്‍ സിനിമയില്‍ അങ്ങനെ ഇതുവരെ ആരും പറയാത്തതാണ് തന്റെ ആശ്വസമെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.
‘എനിക്കൊരു മലയാളി ലുക്ക് ഇല്ലെന്ന് ഒരുപാട് പേര് പറഞ്ഞിട്ടുണ്ട്. മലയാള സിനിമയില്‍ നിന്നിട്ടും അങ്ങനെ കേള്‍ക്കേണ്ടി വരുന്നത് വല്ലാത്ത കഷ്ടമാണ്. പക്ഷേ സിനിമയിലുള്ള ആരും അങ്ങനെ മുഖത്ത് നോക്കി പറഞ്ഞിട്ടില്ല. പേര് ഐശ്വര്യ ലക്ഷ്മി എന്നാണെങ്കിലും തനിക്കൊരു മലയാളി ലുക്ക് ഇല്ലല്ലോ എന്ന് പറയുമ്പോള്‍ വല്ലാത്ത ഒരു ചമ്മലും വിഷമവുമൊക്കെ തോന്നും. എന്തായാലും സിനിമയില്‍ അങ്ങനെ പറയാന്‍ ആര്‍ക്കും അവസരം കൊടുക്കരുതേ എന്നാണ് എന്റെ പ്രാര്‍ത്ഥന’. ഐശ്വര്യ ലക്ഷ്മി പറയുന്നു.
Post Your Comments