CinemaGeneralLatest NewsMollywoodMovie GossipsNEWS

‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ തിയേറ്ററുകളിലെത്തുന്നു

ഷാങ്ഹായ് ചലച്ചിത്രോത്സവത്തിലെ 'സ്പെക്ട്രം: ആള്‍ട്ടര്‍നേറ്റീവ്സ്' എന്ന വിഭാഗത്തിലാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ പ്രദര്‍ശിപ്പിക്കുന്നത്

സുരാജ് വെഞ്ഞാറമൂട് നിമിഷ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’. ഒടിടി റിലീസിലൂടെ പ്രദർശനത്തിനെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. ഇപ്പോഴിതാ സിനിമ ജപ്പാനില്‍ റിലീസ് ചെയ്യാൻ പോകുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്.

ജപ്പാനിലെ ചിത്രത്തിന്‍റെ വിതരണാവകാശം നേരത്തേ വിറ്റുപോയിരുന്നതാണെന്നും കൊവിഡ് പ്രതിസന്ധിയില്‍ തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ റിലീസ് നീളുകയാണെന്നും നിര്‍മ്മാതാവ് ജോമോന്‍ ജേക്കബ് ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഷാങ്ഹായ് ചലച്ചിത്രോത്സവത്തിലെ ‘സ്പെക്ട്രം: ആള്‍ട്ടര്‍നേറ്റീവ്സ്’ എന്ന വിഭാഗത്തിലാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ പ്രദര്‍ശിപ്പിക്കുന്നത്. ജാപ്പനീസ് സബ് ടൈറ്റിലോടെയാവും ചിത്രം അവിടെ തിയറ്ററുകളില്‍ റിലീസ് ചെയ്യുക. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് തീയതി തീരുമാനിച്ചിട്ടില്ല. തിയറ്ററുകള്‍ തുറക്കുമ്പോഴേക്കും തീയതി തീരുമാനിക്കും.

shortlink

Related Articles

Post Your Comments


Back to top button