GeneralLatest NewsMollywoodNEWSSocial Media

മമ്മൂട്ടിയുടെ അഭ്യർത്ഥന ഏറ്റെടുത്ത് സുമനസ്സുകൾ: വിദ്യാർഥികൾക്ക് ഫോണുകളുമായി താരങ്ങൾ ഉൾപ്പടെ നിരവധിപേർ

തിരുവനന്തപുരം താജ് വിവാന്ത ആണ് ആദ്യം പുതിയ ഫോണുകൾ വാഗ്ദാനം ചെയ്ത് രംഗത്ത് എത്തിയത്

കൊച്ചി : സ്‍മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം വഴിമുട്ടിയ നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി ‘വിദ്യാമൃതം’ എന്ന പേരില്‍ പദ്ധതി കഴിഞ്ഞ ദിവസമാണ് നടൻ മമ്മൂട്ടി ആരംഭിച്ചത്. ഇപ്പോൾ മികച്ച പ്രതികരണമാണ് പദ്ധതിക്ക് ലഭിക്കുന്നത്. പദ്ധതി പ്രഖ്യാപിച്ച ആദ്യ ദിവസം തന്നെ ലഭിച്ച ഫോണുകൾ പുതിയത് തന്നെ ആയിരുന്നു എന്നതാണ് ശ്രദ്ധേയം. തിരുവനന്തപുരം താജ് വിവാന്ത ആണ് ആദ്യം പുതിയ ഫോണുകൾ വാഗ്ദാനം ചെയ്ത് രംഗത്ത് എത്തിയത്.

പാവപ്പെട്ട കുട്ടികളുടെ സഹായത്തിന് സ്വാശ്രയ സ്കൂളുകളും മുൻപോട്ട് വന്നു. കൊട്ടാരക്കര ആസ്ഥാനമായ എംജിഎം സ്കൂൾ ഗ്രൂപ്പ് ആദ്യ ഘട്ടം എന്ന നിലയിലാണ് ഫോണുകൾ എത്തിച്ചത്. കോട്ടയം കേന്ദ്രമായ ക്യുആർഎസ് ഹോം അപ്ലൈൻസ്, കോയമ്പത്തൂർ ആസ്ഥാനമായ പവിഴം ജ്വലറി, പാമ്പാടി അഡോൾ ഗ്ലാസ് എന്നിവരും ആദ്യ ദിവസംതന്നെ പുതിയ ഫോണുകൾ എത്തിച്ചവരിൽ പെടുന്നു. ചലച്ചിത്ര മേഖയിൽ നിന്നും പിന്തുണ ലഭ്യമാകുന്നുണ്ട്. നടനും നിർമാതാവുമായ പ്രശസ്ത യുവനടൻ അഞ്ചു ഫോണുകൾക്കുള്ള പണം കെയർ ആൻഡ് ഷെയറിന് കൈമാറി.

അതേസമയം പഴയ ഫോണുകൾ ‘വിദ്യാമൃതം’ പദ്ധതി യുടെ സംഘടകരായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണലിന്റെ കൊച്ചി ഓഫീസിലേക്ക് എത്തി തുടങ്ങിയിട്ടുണ്ട്. കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി മലയാളി സംഘടനകൾ മമ്മൂട്ടിയുടെ ആഹ്വാനം ഉൾക്കൊണ്ടു ഫോണുകൾ സമാഹരിക്കാനുള്ള ശ്രമത്തിലാണ്. പ്രവാസി മലയാളികൾ ഉൾപ്പടെ ചിലർ ലാപ്ടോപ്പും കൈമാറുന്നുണ്ട്. ഉപയോഗിച്ച എല്ലാ ഫോണുകളും ഫോർമാറ്റ് ചെയത ശേഷം ആവും കുട്ടികൾക്ക് കൈമാറുക.

അതേസമയം ലഭിച്ച അപേക്ഷകളുടെ എണ്ണം ഏഴായിരം കടന്നതോട് കൂടി പുതിയ അപേക്ഷകൾ തല്ക്കാലം സ്വീകരിക്കേണ്ട എന്നതാണ് തീരുമാനം എന്ന് കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ തോമസ് കുര്യൻ മരോട്ടിപ്പുഴ അറിയിച്ചു. ലഭ്യമായ അപേക്ഷകൾ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കി അർഹരായവരെ കണ്ടെത്തുക എന്ന ശ്രമകരമായ ജോലി ആണ് ഇനി ഉള്ളത്. ആദ്യ ഘട്ടത്തിൽ അനാഥഅലയങ്ങളിലെ കുട്ടികൾ ക്കായുള്ള അപേക്ഷകൾക്കായിരിക്കും മുൻഗണന. ട്രൈബൽ മേഖലയിലെ കുട്ടികൾക്കും പ്രത്യേക പരിഗണന ഉറപ്പ് വരുത്തും.

‘സ്‍മാര്‍ട്ട് ഫോൺ ഇല്ല എന്ന ഒറ്റക്കാരണത്താൽ പഠിക്കാൻ പറ്റാത്ത എത്രയോ കുഞ്ഞുങ്ങൾ ഉണ്ടാവും. നിങ്ങളുടെ വീട്ടിൽ ഉള്ള ഉപയോഗയുക്തവും എന്നാൽ ഇപ്പോൾ ഉപയോഗിക്കാത്തതുമായ സ്‍മാര്‍ട്ട് ഫോൺ, ടാബ്‌ലറ്റ്, ലാപ്ടോപ് എന്നിവ അവർക്കൊരു ആശ്വാസം ആകും. ലോകത്ത് എവിടെനിന്നും ഞങ്ങളെ ഏൽപ്പിക്കാം, അർഹതപ്പെട്ട കൈകളിൽ അത് എത്തിക്കുമെന്ന് ഉറപ്പ് നൽകുന്നു’ എന്നായിരുന്നു മമ്മൂട്ടി പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button