CinemaGeneralMollywoodNEWS

എടിഎം കാര്‍ഡ് മോഷണം പോയ അനുഭവം വെളിപ്പെടുത്തി ലാല്‍ ജോസ്

ബ്ലോക്ക് ചെയ്യുന്നതിന് മുന്‍പ് അങ്ങനെ രണ്ടു തവണയായി ഇരുപതിനായിരം രൂപ അതില്‍ നിന്ന് എടുത്തു

തന്‍റെ ലൊക്കേഷനില്‍ മുന്‍കാലത്ത് നടന്ന ഒരു മോഷണ കഥ പങ്കുവയ്ക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. ‘മുല്ല’ എന്ന സിനിമയുടെ സെറ്റില്‍ വച്ച് തന്റെ എടിഎം കവര്‍ന്നെന്നും പുതിയ എടിഎം ആയതിനാല്‍ അതില്‍ നിന്ന് നാല്‍പ്പതിനായിരത്തോളം രൂപ പിന്‍വലിച്ചുവെന്നും ലാല്‍ ജോസ് പറയുന്നു. സിനിമ ലൊക്കേഷനില്‍ നിന്ന് തന്റെ വിലപ്പെട്ട എന്തെങ്കിലും മോഷ്ടിക്കപ്പെട്ടിട്ടുണ്ടോ? എന്ന അവതാരകയുടെ ചോദ്യത്തിന് ഒരു അഭിമുഖ പരിപാടിയില്‍ മറുപടി പറഞ്ഞപ്പോഴാണ് ‘മുല്ല’ എന്ന സിനിമയുടെ ലൊക്കേഷനിലെ മോഷണ കഥ ലാല്‍ ജോസ് വെളിപ്പെടുത്തിയത്.

‘മുല്ല’ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്ന് എന്റെ പേഴ്സ് മോഷണം പോയിട്ടുണ്ട്. അതിനുള്ളില്‍ ഉപയോഗിച്ചിട്ടില്ലാത്ത  പുതിയ എടിഎം കാര്‍ഡ് ആയിരുന്നു. അതില്‍ തന്നെ പിന്‍ നമ്പറും ഉണ്ടായിരുന്നു. കാനറ ബാങ്കിന്‍റെ എടിഎം ആയിരുന്നു. അതില്‍ നിന്ന് എനിക്ക് നാല്‍പ്പതിനായിരം രൂപ നഷ്ടപ്പെട്ടു. ആദ്യം ഇരുപതിനായിരം രൂപ എടുത്തു, പിന്നീട് പത്ത് മിനിറ്റ് കഴിഞ്ഞു വീണ്ടും ഇരുപതിനായിരം രൂപ പിന്‍വലിച്ചു. ബ്ലോക്ക് ചെയ്യുന്നതിന് മുന്‍പ് അങ്ങനെ രണ്ടു തവണയായി ഇരുപതിനായിരം രൂപ അതില്‍ നിന്ന് എടുത്തു. അങ്ങനെ നാല്‍പ്പതിനായിരം രൂപ നഷ്ടപ്പെട്ടു. ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല’. ലാല്‍ ജോസ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button