
രാജ്യമൊട്ടാകെ ശ്രദ്ധിക്കപ്പെട്ട മോഹൻലാൽ–ജീത്തു ജോസഫ് ചിത്രമായിരുന്നു ദൃശ്യം 2. ആമസോൺ പ്രൈമിലൂടെ പ്രദർശനത്തിനെത്തിയ ചിത്രം ഇപ്പോൾ തിയറ്ററുകളില്‍ റിലീസിനെത്തുകയാണ്. സിംഗപ്പൂരിലെ മൾടിപ്ലക്സുകളിലായി ജൂൺ 26 നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
ആശീർവാദ് സിനിമാസിനൊപ്പം സിംഗപ്പൂര്‍ കൊളീസിയം കമ്പനിയും ചേർന്നാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. സിംഗപ്പൂരിലെ ഏറ്റവും വലിയ മൾടിപ്ലക്സ് ശൃംഖല ആയ ഗോൾഡൻ വില്ലേജ് സിനിപ്ലെക്സുകളിൽ ആണ് ദൃശ്യം 2 പ്രദർശിപ്പിക്കുന്നത്.
ഫെബ്രുവരി 19നാണ് ചിത്രം ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. മീന, അൻസിബ, എസ്തർ അനിൽ, ആശാ ശരത്, സിദ്ധിഖ്, മുരളി ഗോപി എന്നിവരാണ് ചിത്രത്തിൽ പ്രധന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിർമ്മിച്ചത്.
Post Your Comments