കൊച്ചി : മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് സീസണ്‍ 2-വിലൂടെ ശ്രദ്ധ നേടിയ താരമാണ് ദയ ആശ്വതി. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ദയ. അടുത്തിടെയാണ് താരം ഉണ്ണിയുമായി പ്രണയത്തിൽ ആണെന്നും വിവാഹിതയാകുന്നുവെന്നും അറിയിച്ചത്. എന്നാൽ ഉണ്ണിയുടെ ഭാര്യ തിരികെ വന്നതിനാൽ ഈ ബന്ധം അവസാനിപ്പിക്കുന്നതായി ദയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
ഇപ്പോളിതാ തന്റെ രണ്ടാം ഭര്‍ത്താവ് തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തുകയാണ് ദയ അശ്വതി. ഫേസ്ബുക്ക് ലൈവിലൂടെയാണ് താരത്തിന്റെ പ്രതികരണം.
‘ഇനി പ്രണയം ഉണ്ടാകില്ല എന്ന് പറയാന്‍ പറ്റില്ല. മനസിന് ഇഷ്ടപ്പെടുന്ന ഒരാളെ തീര്‍ച്ചയായും കണ്ടെത്തും. ഉണ്ണിയെ വേണ്ടെന്ന് വെച്ചു. പുള്ളിയുടെ ഭാര്യ തന്നെ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ് അയാളുടെ തലയ്ക്ക് വട്ടുണ്ടെന്നത്. സൂക്ഷിക്കണമെന്നു അവര്‍ പറഞ്ഞിരുന്നു. ഉണ്ണി ഷാള്‍ എടുത്ത് എന്റെ കഴുത്തില്‍ കുടുക്കി ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു. മാനസികരോഗമാണെന്ന് പറഞ്ഞ് ഭാര്യ ഇട്ടിട്ടു പോയി. വണ്‍മാന്‍ ഷോയിലെ ലാല്‍ ചെയ്ത കഥപാത്രം പോലെയാണ് അനൂപ് എന്ന ഉണ്ണി’- ദയ പറയുന്നു
Post Your Comments