ഗർഭിണി ആണോ? ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി സമാന്ത

നിങ്ങള്‍ ഗര്‍ഭിണിയാണോ എന്നാണ് ആരാധകൻ സമാന്തയോട് ചോദിച്ചത്

ഹൈദരാബാദ് : പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സമാന്ത അക്കിനേനി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുളള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ അടുത്തിടെ ഇൻസ്റ്റഗ്രാമിൽ തന്നോട് ഗർഭിണായാണോയെന്ന് ചോദിച്ച ആരാധകന് താരം നൽകിയ മറുപടി ആണ് സോഷ്യൽമീഡിയയിൽ വീണ്ടും വൈറലാകുന്നത്.

നിങ്ങള്‍ ഗര്‍ഭിണിയാണോ എന്നാണ് ആരാധകൻ സമാന്തയോട് ചോദിച്ചത്. 2017 മുതല്‍ താൻ ഗര്‍ഭിണിയാണെന്നും, എന്നാൽ ആ കുട്ടിക്ക് ഇതുവരെയും പുറത്ത് വരണമെന്ന് തോന്നിയിട്ടില്ലെന്നാണ് മറുപടിയായി താരം പറഞ്ഞത്.

2017ല്‍ ആണ് സമാന്തയും നടന്‍ നാഗചൈതന്യയും തമ്മിൽ വിവാഹിതരായത്. തന്‍റെ കൈതണ്ടയിലെ ടാറ്റുവിനെ കുറിച്ച് ചോദിച്ച ആരാധകനും രസകരമായ മറുപടി താരം നൽകിയിരുന്നു. നിങ്ങളുടെ സ്വന്തം യാഥാർത്ഥ്യം നിങ്ങൾ തന്നെ സൃഷ്ടിക്കുകയെന്നതാണ് ടാറ്റു അര്‍ത്ഥമാക്കുന്നതെന്നും ഇത് തനിക്കും ഭർത്താവിനും ഏറെ സ്പെഷലാണെന്നും താരം പറയുകയുണ്ടായി.

അടുത്തിടയിൽ പുറത്തിറങ്ങിയ സമാന്തയുടെ ‘ഫാമിലി മാന്‍ 2’ എന്ന വെബ് സീരീസിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിൽ രാജി എന്ന ശ്രീലങ്കന്‍ പെണ്‍കുട്ടിയായാണ് താരം എത്തിയത്.

Share
Leave a Comment