കൊച്ചി: ജനപ്രീയ പരമ്പരയായ അമ്മയറിയാതെയിൽ നിന്ന് വളരെ പെട്ടെന്നായിരുന്നു വിഷ്ണു പിന്മാറിയത്. നിഖിൽ നായർക്ക് പകരമായിരുന്നു വിഷ്ണു പരമ്പരയിൽ എത്തിയത്. ഇപ്പോഴിതാ പിന്മാറാനുണ്ടായ കാരണം വെളിപ്പെടുത്തുകയാണ് വിഷ്ണു. പരമ്പരയിൽ നിന്നുമുള്ള ഇപ്പോഴത്തെ പിന്മാറ്റം പെട്ടെന്നുള്ളതായിരുന്നില്ലെന്ന് താരം പറയുന്നു.
എന്ത് വന്നാലും ഈ പരമ്പര ചെയ്തോളാമെന്ന് താൻ ഏറ്റിരുന്നില്ല. ഒരു മാസത്തെ ഷെഡ്യൂളിന് മുമ്പ് തന്നെ താൻ പിന്മാറാനുള്ള തീരുമാനം എടുത്തിരുന്നുവെന്നും താരം പറയുന്നു. അത്രയും മോശം അധിക്ഷേപങ്ങളാണ് മീഡിയയിൽ നിന്നും താൻ നേരിട്ടതെന്ന് വിഷ്ണു വ്യക്തമാക്കി.
Read Also:- സച്ചിയേട്ടൻ പറഞ്ഞാൽ മമ്മൂക്ക കേൾകാതിരിക്കുമോ? ആ വിളി ഇപ്പോഴും മുഴങ്ങുകയാണ്: ഓർമ്മകൾ പങ്കുവെച്ച് ബാദുഷ
സ്ക്രീനിൽ എത്തും മുമ്പ് തന്നെ വിലയിരുത്തുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വിഷ്ണു ചോദിക്കുന്നു. ഒരു പരമ്പരയ്ക്കായി മെലിഞ്ഞിരുന്നു. ഇതിനിടെ കോവിഡ് ബാധിച്ചെന്നും അങ്ങനെ ഫിസിക്കലായി ക്ഷീണിതാനായിരിക്കുമ്പോഴാണ് അമ്മയറിയാതെയിലേക്ക് വരുന്നതെന്നും താരം പറയുന്നു.
Post Your Comments