മിഷൻ സി എന്ന ചിത്രത്തിന് ശേഷം പുതിയ ചിത്രവുമായി സംവിധായകന് വിനോദ് ഗുരുവായൂര്‍.’പ്രതി പ്രണയത്തിലാണ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ക്രൈം ത്രില്ലറായാണ് ഒരുങ്ങുന്നത്.
വാഗമണ്ണിന്റെ പശ്ചാത്തലത്തില്‍ ഒരു പൊലീസ് സ്റ്റേഷനില്‍ നാല് ദിവസങ്ങളിലായി നടക്കുന്ന സംഭവങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മലയാള സിനിമയില്‍ പൊതുവെ കണ്ടിട്ടുള്ള പൊലീസ് കഥകളോ കുറ്റാന്വേഷണ രീതികളോ അല്ല ഈ ചിത്രത്തിലുള്ളത്. വളരെ വ്യത്യസ്തമായ പ്രമേയവും സമീപനങ്ങളുമാണ് പുതിയ ചിത്രത്തിന്റേതെന്ന് വിനോദ് ഗുരുവായൂര്‍ പറയുന്നു. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് വിനോദ് പറഞ്ഞു.
Post Your Comments