സിനിമയില്‍ നിന്ന് വിട്ടു നിന്ന അവസരത്തില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് തനിക്ക് വലിയ നഷ്ടമാണ് വരുത്തി വച്ചതെന്നും, ആ മേഖല തനിക്ക് പറ്റിയതല്ലെന്ന് മനസിലാക്കിയതോടെയാണ് അത് വിട്ടതെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. സിനിമയ്ക്കപ്പുറം നിരവധി താരങ്ങള്‍ ബിസിനസ്സ് ചെയ്തു വരുമാനം കണ്ടെത്തുമ്പോള്‍ സിനിമയ്ക്കപ്പുറത്തെ കുഞ്ചാക്കോ ബോബന്‍റെ മറ്റു ബിസിനസ്സ് കാര്യങ്ങളെക്കുറിച്ച് ഒരു അഭിമുഖ പരിപാടിയില്‍ ചോദിച്ചപ്പോഴായിരുന്നു താരം തന്റെ റിയല്‍ എസ്റ്റേറ്റ് പതനത്തെക്കുറിച്ച് വിശദീകരിച്ചത്.
‘റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ പണം പോയിട്ടുണ്ട്. എനിക്കത് ലാഭം ഉണ്ടാക്കി തന്ന ബിസിനസ്സല്ല. അത് തന്ത്രപരമായി നീങ്ങേണ്ട കാര്യമാണ്. എനിക്കതില്‍ കഴിവ് തെളിയിക്കാന്‍ കഴിയില്ലെന്ന് മനസ്സിലായതോടെയാണ് ഞാന്‍ പിന്മാറിയത്. യാദൃശ്ചികമായിട്ടാണ് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് തുടങ്ങിയത്. ഞാനും, പ്രിയയും അതില്‍ വന്നുപെട്ടതാണ്. ഒരു വീടും, സ്ഥലവും വാങ്ങാന്‍ വന്നവരാണ്. ഞങ്ങള്‍ അങ്ങനെ ഇതിലേക്ക് വന്നു വീണതാണ്. കുഞ്ചാക്കോ ബോബന്‍ വന്നു നോക്കിയിട്ട് പോയ വസ്തുവാണ് എന്നൊക്കെ പറഞ്ഞു കച്ചോടം ആയ പല പ്ലോട്ടുകളുമുണ്ട്. ഒരു സിനിമ നടന് ലഭിക്കുന്ന പരിഗണനയായിരിക്കാം അത്. എന്തായാലും സിനിമ പോലെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ എനിക്ക് തീരെ ശോഭിക്കാനായില്ല’.
Post Your Comments