CinemaGeneralKollywoodLatest NewsNEWS

‘ജഗമേ തന്തിരം’: ധനുഷിന് ആശംസയുമായി റൂസ്സോ ബ്രദേഴ്‌സ്

റൂസ്സോ ബ്രദേഴ്‌സ് സംവിധാനം ചെയ്യുന്ന ദ ഗ്രേ മാൻ സിനിമയിൽ ധനുഷും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

മലയാളികൾ ഉൾപ്പടെയുള്ള പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധനുഷിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ‘ജഗമേ തന്തിരം’. ചിത്രത്തിൽ മലയാളികളുടെ പ്രിയ താരങ്ങളായ ജോജു ജോർജും ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നെറ്ഫ്ലിക്സിലൂടെ റിലീസിനൊരുങ്ങുകയാണ് ചിത്രം. ഇപ്പോഴിതാ ധനുഷിന് ആശംസകളുമായി എത്തിയിരിക്കുകയാണ് അവഞ്ചേഴ്‌സ് സംവിധായകരായ റൂസ്സോ ബ്രദേഴ്‌സ്.

‘സൂപ്പർ ഡാ തമ്പി‘ എന്ന് കുറിച്ചുകൊണ്ടായിരുന്നു റൂസ്സോ ബ്രദേഴ്‌സിന്റെ ട്വീറ്റ്. ഒപ്പം ജഗമേ തന്തിരത്തിന്റെ ട്രെയിലറും പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും സംവിധായകൻ ആശംസകൾ അറിയിച്ചു.

റൂസ്സോ ബ്രദേഴ്‌സ് സംവിധാനം ചെയ്യുന്ന ദ ഗ്രേ മാന്റെ ചിത്രീകരണവും പുരോ​ഗമിക്കുകയാണ്. ധനുഷും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മാര്‍ക്ക് ഗ്രീനേയുടെ ഗ്രേമാന്‍ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button