
തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി വിടവാങ്ങിയിട്ട് ഇന്ന് ഒരാണ്ട് തികയുന്നു. ഇപ്പോഴും സച്ചിയുടെ വിയോഗം സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഉൾക്കൊള്ളാനായിട്ടില്ല. ഇപ്പോഴിതാ സച്ചിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പൃഥ്വി, സച്ചിയെക്കുറിച്ച് കുറിച്ചിരിക്കുന്നത്.
‘ചിരികൾ, ആശയങ്ങൾ, കഥകൾ, വിശ്വാസം, സച്ചി… ഒരു വർഷം….‘ എന്ന് സച്ചിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പൃഥ്വിരാജ് കുറിക്കുന്നു.
സുഹൃത്തും തിരക്കഥാകൃത്തുമായ സേതുവിനൊപ്പമാണ് സച്ചി തിരക്കഥ എഴുതി തുടങ്ങുന്നത്. ഇരുവരും ഒന്നിച്ച് നിരവധി ഹിറ്റുകളൊരുക്കി. ചോക്ളേറ്റാണ് (2007) ഇരുവരും ഒന്നിച്ച് തിരക്കഥ എഴുതിയ ആദ്യ ചിത്രം. പിന്നീട് ഇരുവരും സ്വതന്ത്ര തിരക്കഥാകൃത്തുക്കളായി. സച്ചിആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് അനാർക്കലി.
അയ്യപ്പനും കോശിയും എന്ന ഹിറ്റ് ചിത്രത്തിന്റെ ആഘോഷങ്ങൾ തീരുന്നതിന് മുമ്പായിരുന്നു സച്ചിയുടെ വിയോഗം.
https://www.facebook.com/PrithvirajSukumaran/posts/351731499652743
Post Your Comments