മലയാളി സിനിമാ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് മണിച്ചിത്രത്താഴ്. മോഹൻലാൽ, സുരേഷ് ഗോപി, ശോഭന, ഇന്നസെന്റ് എന്നിങ്ങനെ വൻ താരനിര അണിനിരന്ന ചിത്രത്തിന് ഇന്നും കാഴ്ചക്കാർ ഏറെയുണ്ട്. ഫാസിൽ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ ആയിരുന്നു.
ശോഭനയുടെ നാഗവല്ലിയെ പോലെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരനാണ് രാമനാഥനും. ഡോ. ശ്രീധർ ശ്രീറാം ആണ് രാമനാഥൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോഴിതാ ചിത്രത്തിലേക്ക് തന്നെ വിളിക്കാൻ ഫാസിലിനോട് പറഞ്ഞത് ശോഭന ആയിരുന്നുവെന്ന് പറയുകയാണ് ശ്രീധർ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
മൂന്നു വയസ്സുള്ളപ്പോള്‍ തന്നെ താൻ നൃത്തം പഠിക്കാൻ തുടങ്ങി എന്ന് പറയുകയാണ് അദ്ദേഹം. ബംഗളൂരുവിലെ രാധാ ശ്രീധര്‍ ആയിരുന്നു അദ്ദേഹത്തിന്റെ ഗുരു. പിന്നീട് എൻജിനീയറിങിന് പഠിക്കുമ്പോള്‍ ആണ് സിനിമയിൽ നായകനായി അരങ്ങേറുന്നത്. പിന്നീട് 65 സിനിമകളിൽ അഭിനയിച്ചു. ഒട്ടുമിക്കതിലും നായകനായിരുന്നു അദ്ദേഹം. തെന്നിന്ത്യൻ ഭാഷകൾക്കു പുറമേ ഹിന്ദിയിലും അദ്ദേഹം തിളങ്ങിയിട്ടുണ്ട്.
സിനിമയിൽ സജീവമായതോടെ ചില നടിമാരുമായി ചേർത്ത് മാഗസിനുകളിൽ ഗോസിപ്പ് വന്നതോടെ വീട്ടുകാർ വിവാഹം ആലോചിച്ചു തുടങ്ങി എന്ന ശ്രീധർ പറയുന്നു. അപ്പോഴാണ് അന്നും മനസ്സിൽ മായാതെ നിന്ന അനുവിനെക്കുറിച്ചു വീട്ടുകാരോട് പറഞ്ഞത്. എന്നാൽ നൃത്തം അഭ്യസിക്കുന്നിടത്ത് ജൂനിയറായിരുന്ന അനുരാധയായിരുന്നു മനസ്സിൽ. അനുവിന്റെ അച്ഛന് മൃദംഗവിദ്വാനായിരുന്നു. അവരുടെ കുടുംബവും സമ്മതം മൂളിയതോടെ അനുവിനെ വിവാഹം കഴിച്ചുവെന്ന് അദ്ദേഹം പറയുന്നു. ഭാര്യ അനുശ്രീയെയും മകൾ അനഘയെയും ശിഷ്യരെയും ചേർത്തു 101 മക്കളാണ് എന്ന് ശ്രീധർ പറയുന്നു.
Post Your Comments