ലോക്ക്ഡൗണ്‍ സമയത്തെ വിരസത മാറ്റാനായി നടത്തിയ ചലഞ്ചിന് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് കുഞ്ചാക്കോ ബോബൻ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കുഞ്ചാക്കോ ബോബൻ നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പ് പങ്കുവെച്ചത്.
തനിക്ക് നിരവധി കോളുകളും ടെക്സ്റ്റുകളും വന്നുവെന്നും ചിലരുടെയെങ്കിലും ജീവിതത്തിൽ തന്റെ ചലഞ്ചിന് സ്പർശിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും താരം കുറിച്ചു.
‘കഴിഞ്ഞ ഒരാഴ്ചയായി നിങ്ങൾ നൽകുന്ന സ്നേഹത്തിനും പിന്തുണയ്ക്കും ഒരു മില്യൺ നന്ദി അറിയിക്കുന്നു.. എന്നെ നിരവധി സുഹൃത്തുക്കളും ബന്ധുക്കളും വിളിക്കുകയും ചാക്കോച്ചന്‍ ചലഞ്ച് സീരിസിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. ചിലരുടെയെങ്കിലും ജീവിതത്തെ സ്പർശിച്ചു എന്നതിൽ സന്തോഷം. നല്ല കമന്റുകളിലൂടെ പിന്തുണ നൽകിയവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. ഈ സ്നേഹവും പോസിറ്റിവിറ്റിയും നമുക്ക് എല്ലാ ദിക്കുകളിലേക്കും പടർത്താം’ ചാക്കോച്ചൻ കുറിച്ചു.
https://www.facebook.com/KunchackoBoban/posts/1976473225838472
Post Your Comments