GeneralLatest NewsMollywoodNEWS

സച്ചിയുടെ ഓർമ്മകളുമായി ഐഷ സുൽത്താന

സച്ചി എഴുതിയ ചില വരികളും ഐഷ സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്

തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി വിടവാങ്ങിയിട്ട് ഇന്ന് ഒരാണ്ട്. സച്ചിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് നിരവധി താരങ്ങളാണ് എത്തിയത്. ഇപ്പോഴിതാ സംവിധായിക ഐഷ സുല്‍ത്താനയും തന്റെ സോഷ്യൽ മീഡിയയിലൂടെ സച്ചിയുടെ ഓർമ്മകൾ പങ്കിടുകയാണ്. സച്ചി എഴുതിയ ചില വരികളും ഐഷ സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം സച്ചിയുടെ ഭാര്യ സിജി സച്ചി പാടിയ ഗാനം ഐഷ സുൽത്താന സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. അദ്ദേഹത്തിന്റെ വിവാഹവാർഷികത്തിലാണ് ആയിഷ ഗാനം പങ്കുവെച്ചത്. ‘ഇതെൻ്റെ സിജി ചേച്ചി പാടിയതാണ്. ഭുമിയിൽ നിന്നും ആരും ഒരിക്കലും നമ്മേ വിട്ട് പോവില്ല… അവരുടെ ഓർമ്മകൾ അവർ ചെയ്ത കർമ്മങ്ങൾ ഇന്നും നമ്മൾ ഓർക്കുന്നുണ്ടെങ്കിൽ ഒന്നുറപ്പിച്ചോ അവർ പറയാൻ ബാക്കി വെച്ച കാര്യങ്ങൾ ഇനിയും ഒരുപാട് ഉണ്ട്, ആ തിരിച്ചറിവ് ഒരാളിൽ ഉണ്ടാവുമ്പോൾ ആണ് ആ ബാക്കി വെച്ച കർമ്മങ്ങൾ ഏറ്റെടുത്ത് ചെയ്യാനുള്ള ശക്തി നമ്മിൽ ഉണ്ടാക്കി എടുക്കുന്നത്, സച്ചി സാർ ബാക്കി വെച്ചിട്ട് പോയ കർമ്മം സിജി ചേച്ചിയിലൂടെ നമ്മിലേക്ക് എത്തും… ഉറപ്പ്, എന്നായിരുന്നു ആയിഷ വീഡിയോയ്ക്കൊപ്പം കുറിച്ചത്.

https://www.facebook.com/AishaOnAir/posts/401966671297952

ഹൃദയാഘാതം മൂലം 2020 ജൂണ്‍ 18നായിരുന്നു സച്ചിയുടെ അന്ത്യം. സുഹൃത്തും തിരക്കഥാകൃത്തുമായ സേതുവിനൊപ്പമാണ് സച്ചി തിരക്കഥ എഴുതി തുടങ്ങുന്നത്. ഇരുവരും ഒന്നിച്ച് നിരവധി ഹിറ്റുകളൊരുക്കി. ചോക്ളേറ്റാണ് (2007) ഇരുവരും ഒന്നിച്ച് തിരക്കഥ എഴുതിയ ആദ്യ ചിത്രം. പിന്നീട് ഇരുവരും സ്വതന്ത്ര തിരക്കഥാകൃത്തുക്കളായി. സച്ചിയുടെ ആദ്യ സംവിധാന സംരംഭമായിരുന്നു അനാർക്കലി.

 

shortlink

Related Articles

Post Your Comments


Back to top button