ഹൈദരാബാദ്: ഇളയ ദളപതി വിജയ് തെലുങ്ക് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകൻ വംശി പൈഡിപ്പള്ളിയുടെ പുതിയ ചിത്രത്തിലാണ് വിജയ് അഭിനയിക്കുക എന്നാണ് വിവരം. ഇപ്പോഴിതാ ചിത്രത്തിനായി വിജയ് വാങ്ങുന്ന പ്രതിഫലമാണ് ചർച്ചയാകുന്നത്. 100 കോടി രൂപയാണ് വിജയ് ഈ ചിത്രത്തിനായി വാങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ.
വിജയ്യുടെ കരിയറിലെ 66-ാം ചിത്രമായ ഈ സിനിമ നിര്‍മ്മിക്കുന്നത് പ്രശസ്ത നിര്‍മ്മാതാവായ ദില്‍ രാജു ആയിരിക്കും. ഇതാദ്യമായാണ് വിജയ് ഒരു തെലുങ്ക് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്. വിജയ്യുടെ പിറന്നാളായ ജൂണ്‍ 22ന് ഈ പ്രോജക്റ്റ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നാണ് സൂചന.
Post Your Comments