BollywoodCinemaGeneralLatest NewsMovie GossipsNEWS

എന്റെ ആദ്യ ഓഡീഷൻ ഒരു സീരിയലിനുവേണ്ടി: വിദ്യാ ബാലൻ

ആദ്യ പ്രതിഫലം 500 രൂപയായിരുന്നുവെന്ന് വിദ്യാ ബാലൻ

മുംബൈ : ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാന താരമായി മാറിയ നടിയാണ് വിദ്യ ബാലൻ. രാജ്യമെമ്പാടും വിദ്യയ്ക്ക് ഒട്ടേറെ ആരാധകരുണ്ട്. സിൽക്ക് സ്മിതയുടെ ജീവിതകഥ പറഞ്ഞ ‘ഡേർട്ടി പിക്ച്ചർ’ എന്ന സിനിമയ്ക്ക് ശേഷമാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ഇപ്പോഴിതാ ഏറ്റവും പുതിയ സിനിമ ‘ഷേര്‍ണി’യുടെ പ്രമോഷന്റെ ഭാഗമായി സംസാരിക്കുന്നതിനിടയിൽ വിദ്യാ ബാലൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.

ആദ്യമായി പങ്കെടുത്ത ഓഡീഷൻ ഒരു ടെലിവിഷൻ സീരിയലിനുവേണ്ടിയായിരുന്നുവെന്നും, തനിക്ക് ആദ്യമായി കിട്ടിയ പ്രതിഫലം 500 രൂപയായിരുന്നു എന്നും വിദ്യ പറയുന്നു. എന്നാൽ ആദ്യം കിട്ടിയ ശമ്പളം സിനിമയിൽ നിന്നോ, ടിവി ഷോയിൽ നിന്നോ ആയിരുന്നില്ലെന്നും വിദ്യാ ബാലൻ പറയുന്നു.

വിദ്യാ ബാലന്റെ വാക്കുകൾ:

‘ഞങ്ങള്‍ നാല് പേരാണ് അന്ന് ഫോട്ടോഷൂട്ടിനായി പോയത്. എനിക്കൊപ്പം എന്റെ സഹോദരിയും ബന്ധുവും സുഹൃത്തും ഒപ്പം വന്നു. ഞങ്ങള്‍ ഓരോരുത്തര്‍ക്കും 500 രൂപ വീതം ലഭിച്ചു. ഒരു മരത്തിന്റെ അരികില്‍ പോസ് ചെയ്ത് നിൽക്കണം. കൂടാതെ ഊഞ്ഞാലാടുന്നതും പുഞ്ചിരിക്കുന്നതുമൊക്കെ അവർ ഷൂട്ട് ചെയ്തു.

ഒരു ടെലിവിഷന്‍ സീരിയലിന് വേണ്ടി ആയിരുന്നു ഓഡീഷന്‍. എന്റെ ആദ്യത്തെ ഷോ ആണ്. അമ്മയ്ക്കും സഹോദരിക്കും ഒപ്പം ഫിലിം സിറ്റിയില്‍ പോയതും ഒരു ദിവസം മുഴുവന്‍ അവിടെ കാത്തുനിന്നതും ഞാന്‍ ഓര്‍ക്കുന്നു.

150ന് അടുത്ത് ആളുകള്‍ അന്ന് ഓഡിഷന് വന്നു. അത് ഭ്രാന്ത് പിടിപ്പിക്കുന്നതായിരുന്നു. അവസാനം ഇത് മറന്നേക്കാമെന്ന് ഞാന്‍ തീരുമാനിച്ചു. ഞാന്‍ ഇത് ചെയ്യാന്‍ പോകുന്നില്ല എന്ന് മനസിൽ വിചാരിച്ച സമയത്ത് എന്നെ വിളിച്ചു. എന്നാല്‍ ആദ്യത്തെ ഷോ, ലാ ബെല്ല, അന്ന് വെളിച്ചം കണ്ടില്ല.’– വിദ്യാ ബാലന്‍ പറഞ്ഞു.

ജൂൺ 18 ന് ആമസോൺ പ്രൈമിലൂടെയാണ് വിദ്യയുടെ ‘ഷേര്‍ണി’ എന്ന ചിത്രം റിലീസിനെത്തുന്നത്. ഫോറസ്റ്റ് ഓഫിസറായാണ് താരം ചിത്രത്തിൽ എത്തുന്നത്. ആസ്ത ടികു കഥയും തിരക്കഥയും എഴുതിയ ചിത്രം ഒരുക്കിയിരിക്കുന്നത് അമിത് മസൂർകർ ആണ്. ന്യൂട്ടണ്‍ എന്ന ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ് അമിത്.

മധ്യപ്രദേശിലെ കാടുകളിലായിരുന്നു ഷേർണിയുടെ ചിത്രീകരണം. വിജയ് റാസ്, നീരജ് കാബി, ഷാറദ് സക്സേന, മുകുൾ ഛദ്ദ, ഇലാ അർജുൻ, ബിർജേന്ദ്ര കല, എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button