ആരാണ് ആ പെൺകുട്ടി, നിങ്ങൾ പ്രണയത്തിലാണോ ? ഞങ്ങളുടെ ചങ്ക് തകർക്കല്ലേ: ഉണ്ണി മുകുന്ദനോട് ആരാധികമാർ

വീഡിയോ പങ്കുവച്ചതിനു പിന്നാലെ ഉണ്ണി മുകുന്ദനെ ചോദ്യങ്ങൾ കൊണ്ട് മൂടുകയാണ് ആരാധികമാർ

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. എന്നാൽ താരം കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു വീഡിയോ ആരാധികമാരെ എല്ലാം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

വീഡിയോയിൽ ഉണ്ണിയ്ക്കൊപ്പം ഒരു പെൺകുട്ടിയെ കാണാൻ സാധിക്കുന്നുണ്ട്. ഇതാ ആരാണെന്നാണ് ഏവർക്കും അറിയേണ്ടത്.

“സത്യസന്ധമായി പറഞ്ഞാൽ ഇതാണ് എനിക്കു കിട്ടിയ മനോഹരമായ ഒന്ന്. ഇതെല്ലാം ഞാനെപ്പോഴും ആഗ്രഹിച്ചതാണ്. എഡിറ്റ് ചെയ്ത വീഡിയോയ്ക്ക് ഒരുപാട് നന്ദി. ഒരു നിമിഷത്തേക്ക് ഇതെല്ലാം വളരെ യാഥാർത്ഥ്യമായിരുന്നു. സ്നേഹത്തിന് നന്ദി,” എന്ന അടിക്കുറിപ്പോടെയാണ് ഒരു പെൺകുട്ടിയ്ക്ക് ഒപ്പമുള്ള വീഡിയോ ഉണ്ണി മുകുന്ദൻ പങ്കുവച്ചിരിക്കുന്നത്. ഒരു ആരാധിക അയച്ചു നൽകിയ വീഡിയോയാണ് താരം പങ്കുവെച്ചത്.

എന്നാൽ വീഡിയോ പങ്കുവച്ചതിനു പിന്നാലെ ഉണ്ണി മുകുന്ദനെ ചോദ്യങ്ങൾ കൊണ്ട് മൂടുകയാണ് ആരാധികമാർ. ശരിക്കും പ്രണയത്തിലാണോ? , അയച്ചവർക്ക് അങ്ങ് അയച്ചാ മതിയല്ലോ കാണുന്നവന്റെ സങ്കടം ആർക്കേലും അറിയോ?, ഞങ്ങളുടെ ചങ്ക് തകർക്കല്ലേ ഉണ്ണിയേട്ടാ എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റ്.

Share
Leave a Comment