BollywoodGeneralLatest NewsNEWS

ഷാറൂഖ് ഖാൻ അന്ന് തന്ന 300 രൂപ ഇപ്പോഴും സൂക്ഷിച്ച് വെച്ചിട്ടുണ്ട്: പ്രിയാമണി

മത്സരത്തിൽ വിജയിച്ചതിനാണ് ഷാറൂഖ് ഖാൻ തനിക്ക് 300 രൂപ തന്നതെന്ന് പ്രിയാമണി

ഇന്നും പ്രേക്ഷക മനസിൽ നിറഞ്ഞു നിൽക്കുന്ന ബോളിവുഡ് ഹിറ്റ് ചിത്രമാണ് ഷാരുഖ് ഖാൻ നായകനായെത്തിയ ചെന്നൈ എക്സ്പ്രസ്. ചിത്രത്തിലെ ഗാനങ്ങൾക്കും ഗംഭീര അഭിപ്രായമാണ് ലഭിച്ചത്. പ്രിയാമണിയും ഷാറൂഖാനും ഒന്നിച്ചെത്തിയ ഐറ്റം ഡാൻസും സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ രസകരമായ അനുഭവം പങ്കുവെയ്ക്കുകയാണ് പ്രിയാമണി.

ചിത്രീകരണത്തിനിടെ ഷാറൂഖ് ഖാന്‍ തനിക്ക് 300 രൂപ തന്നിരുന്നുവെന്നും അത് ഇപ്പോഴും തന്റെ പേഴ്സിൽ സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നും പറയുകയാണ് പ്രിയാമണി.

പ്രിയാമണിയുടെ വാക്കുകൾ:

‘ഷാരൂഖ് ഖാനെ ബോളിവുഡിന്റെ ബാദ്ഷ എന്നു വിളിക്കുന്നത് വെറുതെയല്ല. രാജ്യത്തെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് അദ്ദേഹം. എന്നാല്‍ തന്റെ നേട്ടത്തിന്റെ അഹന്തയൊന്നും അദ്ദേഹത്തില്‍ ഇല്ല. പാട്ടിന്റെ ചിത്രീകരണം അഞ്ച് ദിവസത്തോളം ഉണ്ടായിരുന്നു. മികച്ച ഒരനുഭവമായിരുന്നു അത്. വളരെ സ്നേഹത്തോടെയും കരുതലോടെയുമാണ് പെരുമാറിയത്. ഷൂട്ട് തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് തന്നെ ഞാന്‍ അവിടെ എത്തിയിരുന്നു. ഇടവേളകളില്‍ അദ്ദേഹത്തിന്റെ ഐപാഡില്‍ ഞങ്ങള്‍ കോന്‍ ബനേഗ ക്രോര്‍പതി കളിക്കുമായിരുന്നു. അദ്ദേഹം എനിക്ക് 300 രൂപയും തന്നു. അതിപ്പോഴും എന്റെ പേഴ്സിലുണ്ട്’-  പ്രിയാമണി പറഞ്ഞു.

ഫാമിലി മാന്‍ സീസണ്‍ 2 ആണ് പ്രിയാമണിയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ആമസോണ്‍ പ്രൈമിലാണ് സീരീസ് റിലീസ് ചെയ്തത്. മനോജ് ബാജ്‌പേയി, സാമന്ത അകിനേനി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മികച്ച അഭിപ്രായമാണ് ചിത്രം നേടിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button