ചെന്നൈ : സംവിധായകൻ ശങ്കറിനെതിരെയുള്ള സ്റ്റേ തള്ളി ചെന്നൈ ഹൈക്കോടതി. ഇന്ത്യന്‍ 2 പൂര്‍ത്തിയാകാതെ മറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നതില്‍ നിന്ന് ശങ്കറിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് ആണ് കോടതിയെ സമീപിച്ചത്.
എന്നാൽ താനല്ല ചിത്രീകരണം വൈകുന്നതിന്റെ കാരണമെന്ന് ശങ്കർ നേരത്തെ തന്നെ കോടതിയെ ബോധിപ്പിച്ചിരുന്നു. ലൈക്ക പ്രൊഡക്ഷൻസും, നായകനായ കമൽ ഹാസനും ചിത്രീകരണം വൈകുന്നതിൽ കാരണക്കാരനാണെന്ന് ശങ്കർ ചൂണ്ടിക്കാട്ടി. നിലവിൽ കോടതിക്ക് ഇതിൽ ഒന്നും ചെയ്യാനാവില്ല. അതിനാൽ സംവിധായകനും നിർമ്മതാക്കളും ഒരുമിച്ച് ഇരുന്ന ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കുക എന്നാണ് കോടതി നിർദ്ദേശിച്ചത്.
അന്തരിച്ച നടന്‍ വിവേക് ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. എന്നാല്‍ അത് പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഈ അവസരത്തില്‍ വിവേക് അഭിനയിച്ച രംഗങ്ങളെല്ലാം മറ്റൊരു നടനെ വച്ച് റീ ഷൂട്ട് ചെയ്യണമെന്ന് നേരത്തെ ശങ്കര്‍ അറിയിച്ചിരുന്നു. അത് മാത്രമല്ല, കമല്‍ ഹസനും ചിത്രത്തിന്റെ ഷൂട്ടിങ് വൈകാന്‍ കാരണമാണെന്ന് ശങ്കര്‍ പറയുന്നു.
കമല്‍ ഹാസന് മേക്കപ്പ് അലര്‍ജിയാണ്. പിന്നീട് ക്രെയിന്‍ അപകടം സംഭവിച്ചു. ഷൂട്ടിങ് വൈകാന്‍ അതും ഒരു കാരണമാണ്. കോവിഡ് പ്രതിസന്ധിയില്‍ ഷൂട്ടിങ് മുടങ്ങുന്നതില്‍ നിര്‍മാതാവിന് ഉണ്ടാവുന്ന നഷ്ടത്തിന് താന്‍ ഉത്തരവാദിയല്ലെന്ന് ശങ്കര്‍ കോടതിയെ അറിയിച്ചു’.
1996ല്‍ പുറത്തിറങ്ങിയ കമല്‍ ഹാസന്‍ – ശങ്കര്‍ കൂട്ടിക്കെട്ടില്‍ ഇറങ്ങിയ ഇന്ത്യന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ 2. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ തന്നെ പ്രൊഡക്ഷന്‍ ഹൗസ് മാറിയതടക്കം നിരവധി പ്രശ്‌നങ്ങള്‍ സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു.
Post Your Comments