തിരുവനന്തപുരം : വില്ലൻ വേഷങ്ങളിലൂടെ സിനിമാ സീരിയലിൽ മേഖലയിൽ ശ്രദ്ധനേടിയ താരമാണ് കൊല്ലം തുളസി. അഴിമതിക്കാരനായ മന്ത്രി വേഷങ്ങളിൽ തിളങ്ങിയ കൊല്ലം തുളസി കാന്‍സര്‍ വന്ന് ഇരുന്ന സമയത്ത് തന്നെ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ലെന്നു തുറന്നു പറയുന്നു.
2012ലാണ് താരത്തിന് ക്യാന്‍സര്‍ പിടിപെടുന്നത്. ഈ സമയത്ത് ദിലീപും മമ്മൂക്കയും പോലുള്ള ചിലരാണ് തന്നോട് കാര്യങ്ങള്‍ അന്വേഷിക്കുകയും തനിക്ക് വേണ്ട കാര്യങ്ങള്‍ എല്ലാം ചെയ്ത് തന്നതെന്നും കൊല്ലം തുളസി പറയുന്നു.
read also: ആ സിനിമ ഏറ്റെടുക്കുമ്പോൾ 99 ശതമാനം ആളുകളും പറഞ്ഞത് വലിയ മണ്ടത്തരമാണെന്ന്: പൃഥ്വിരാജ്
”അക്കാലത്ത് മറ്റാരും കാര്യങ്ങള്‍ ഒന്നും തിരക്കിയില്ല ദിലീപാണ് ഇടയ്ക്കിടയ്ക്ക് വിളിച്ച് ചേട്ടന് സുഖമാണോ, എന്തെങ്കിലും കുഴപ്പമുണ്ടോ, എന്തെങ്കിലും വേണോ, അഭിനയിക്കാന്‍ പറ്റുമോ എന്നൊക്കെ ചോദിച്ചന്വേഷിച്ചത്. സ്വകാര്യജീവിതത്തില്‍ താരങ്ങള്‍ എങ്ങനെയായാലും താരങ്ങള്‍ സാമൂഹികമായ എങ്ങനെ ഇടപെടുന്നു മറ്റുള്ളവരോട് സഹജീവിസ്നേഹം എങ്ങനെ കാണിക്കുന്നു എന്നതിന് ആധാരമാക്കിയാണ് ഒരു താരത്തെ ജനങ്ങള്‍ വിലയിരുത്തുന്നത്.”- കൊല്ലം തുളസി പറഞ്ഞു.
”ഒരു സമയത്ത് തന്നെ വിളിച്ച് അഭിനയിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു. ‘നമ്മുടെ പടത്തില്‍ ഒരു ചെറിയ സംഭവമുണ്ട് പഞ്ചായത്ത് പ്രസിഡണ്ടിന്റെ വേഷമാണ്, ചേട്ടന്‍ തന്നെ അഭിനയിച്ചാല്‍ അത് മനോഹരമാകും ‘ എന്ന് ദിലീപ് എന്നോട് പറഞ്ഞു. കൂടാതെ രണ്ടുമൂന്നു ദിവസം ഷൂട്ടിംഗ് ഉണ്ടായിരുന്നുള്ളൂ. മാത്രവുമല്ല താന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം തരുകയും ചെയ്തു’ – കൊല്ലം തുളസി പറയുന്നു.
Post Your Comments