അച്ഛൻ മരിച്ചിട്ട് ഇത്രയും നാളുകൾ കഴിഞ്ഞിട്ടും മണിയെന്ന് കേട്ടാൽ അമ്മയുടെ കണ്ണുകൾ നിറയും: നോവായി മണിയുടെ മകളുടെ വാക്കുകൾ

അച്ഛാ എന്തിനായിരുന്നു ഇത്ര തിടുക്കം, എങ്ങോട്ടാണ് അച്ഛൻ പോയത്, ഈ മകളുടെ സങ്കടം അച്ഛൻ കാണുന്നുണ്ടോ

ചാലക്കുടി : മലയാള സിനിമയിലെ മണി നാദം നിലച്ചിട്ട് അഞ്ചു വർഷങ്ങൾ പിന്നിട്ടു. എന്നിരുന്നാലും കലാഭവൻ മണിയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്. ചിരിയുടെയും വില്ലത്തരങ്ങളുടെയും സമ്മേളനമായിരുന്നു ഓരോ കലാഭവൻ മണി കഥാപാത്രങ്ങളും. കലാഭവൻ മണിയുടെ മകൾ താരത്തിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.

”അച്ഛൻ മരിച്ചു എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല, ഞാൻ പത്താം ക്ലാസ് പരീക്ഷ എഴുതുന്ന സമയത്താണ് അച്ഛൻ മരണപ്പെടുന്നത്, ആ വേദനയിൽ ആണ് ഞാൻ പരീക്ഷ എഴുതിയത്. ഞാൻ ഒരു ഡോക്ടർ ആകണം എന്നതാണ് അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം. അച്ഛൻ മരിച്ചിട്ട് ഇത്രയും നാളുകൾ കഴിഞ്ഞിട്ടും മണി എന്ന് കേട്ടാൽ എന്റെ അമ്മയുടെ കണ്ണുകൾ നിറയും. എന്റെ അച്ഛാ എന്തിനായിരുന്നു ഇത്ര തിടുക്കം, എങ്ങോട്ടാണ് അച്ഛൻ പോയത്, ഈ മകളുടെ സങ്കടം അച്ഛൻ കാണുന്നുണ്ടോ. എന്നും അച്ഛന്റെ ബലി കുടീരത്തിൽ ഇരിക്കുമ്പോൾ ഒരു കാറ്റ് വരും, ആ കാറ്റിനു അച്ഛന്റെ മണമാണ്”- മണിയുടെ മകൾ ശ്രീലക്ഷി പങ്കുവയ്ക്കുന്നു.

read also: കാന്‍സര്‍ വന്ന സമയത്ത് സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല, ദിലീപിന്റെ കരുതലിന്റെക്കുറിച്ചു കൊല്ലം തുളസി

മണിയുടെ മരണത്തെ സംബന്ധിച്ചു നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ മരണത്തിലെ ദുരൂഹതകൾ ഇനിയും അവസാനിച്ചിട്ടില്ല. മണി പോയതോടെ തങ്ങളുടെ കുടുംബം തികച്ചും നാഥനില്ലാത്ത അവസ്ഥയിൽ ആയെന്നു കലാഭവൻ മണിയുടെ അനിയനും നടനും അധ്യാപകനുമായ ആർ എല്‍ വി രാമകൃഷ്ണന്‍ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Share
Leave a Comment