CinemaGeneralKollywoodLatest NewsNEWSSocial MediaVideos

ധനുഷിന്റെ പടുകൂറ്റൻ ഫ്ലെക്സുമായി ആരാധകർ: വീഡിയോ

നെറ്റ്ഫ്ലിക്സ് തന്നെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്

ചെന്നൈ : പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധനുഷിന്റെ ‘ജഗമേ തന്തിരം’. ചിത്രം വെള്ളിയാഴ്ച്ച നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും. ഇപ്പോഴിതാ റിലീസിന് മുൻപായി ധനുഷിന്റെ പടുകൂറ്റൻ ഫ്ലെക്സ് ഉയർത്തുന്ന ആരാധകരുടെ വീഡിയോയാണ് വൈറലാകുന്നത്. നെറ്റ്ഫ്ലിക്സ് തന്നെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ധനുഷിന്റെ ഫ്ലെക്സിന്റെ നിർമ്മാണവും തുടർന്ന് ഫ്ലെക്സ് ഉയർത്തുന്നതുമാണ് വീഡിയോയിൽ ഉള്ളത്. തമിഴ്നാട്ടിലെ തേനിയിൽ നിന്നുള്ള വീഡിയോയാണ് ഇത്.

ജൂൺ 18ന് പുലർച്ചെ 12. 30നാണ് ചിത്രം നെറ്ഫ്ളിക്സിലൂടെ സ്ട്രീം ചെയ്യുന്നത്. മലയാളത്തിന്റെ പ്രിയ താരങ്ങളായ ജോജുവും, ഐശ്വര്യ ലക്ഷ്മിയും ജഗമേ തന്തിരത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ജഗമേ തന്തിരത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് കാര്‍ത്തിക് സുബ്ബരാജാണ്. ശ്രേയസ് കൃഷ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സന്തോഷ് നാരായണാനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. വൈ നോട്ട് സ്റ്റുഡിയോസും, റിലയന്‍സ് എന്റര്‍ട്ടെയ്ന്‍മെന്റുമാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

shortlink

Related Articles

Post Your Comments


Back to top button