
കൊച്ചി : ജനപ്രിയപരമ്പര ഉപ്പും മുളകിലും പൂജ ജയറാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് അശ്വതി. സമൂഹ മാധ്യമങ്ങളിൽ സജീവമായ അശ്വതി മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ കൊവിഡ് നല്കിയ തീരാനഷ്ടങ്ങളെക്കുറിച്ച് പങ്കുവച്ചു.
read also: പനി കൂടി രക്തസമ്മർദ്ദം കുറഞ്ഞു: നടി സാന്ദ്രാ തോമസ് ഐസിയുവിൽ
ചെറിയ പനിയില്‍ തുടങ്ങി ജീവിതം പൊലിയുന്ന പ്രിയപ്പെട്ടവരുടെ വാര്‍ത്ത ഉള്ളിലെ വിങ്ങലാണെന്ന് അശ്വതി പറയുന്നു. ”സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവ് അര്ജുന് സോമശേഖറും എന്റെ അടുത്ത സുഹൃത്തുക്കളാണ്. കഴിഞ്ഞിടെ അര്ജുന് ചേട്ടന് വിളിച്ചപ്പോള്‍ ചേട്ടത്തിക്ക് കൊവിഡ് ആണെന്ന് പറഞ്ഞ് വിഷമിച്ചിരുന്നു. എല്ലാം ശരിയാകുമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. പിന്നീട് ചേട്ടന് വിളിക്കുന്നത് ചേട്ടത്തിയമ്മയുടെ മരണവാര്‍ത്ത പറയാനായിരുന്നു. ഞാന്‍ ഷോക്ക് ആയി പോയി. അതുപോലെ എന്റെ സുഹൃത്തുക്കള്‍ക്കും കൊവിഡ് പിടിപെട്ടിരുന്നു. അവരുടെ അവസ്ഥയും പരിതാപകരമായിരുന്നു. ഇപ്പോള്‍ ഞാനും പേടിച്ചാണ് കഴിയുന്നത്. അച്ഛന്റെയും അമ്മയുടെയും ആരോഗ്യത്തെ കുറിച്ചും ഭയമുണ്ട്. രോഗം വരാതെ നോക്കണം. അത് കൊണ്ട് വീട്ടില്‍ തന്നെ കഴിയുകയാണ്.” അശ്വതി പങ്കുവച്ചു
Post Your Comments