GeneralLatest NewsMollywoodNEWSSocial Media

ഫെഫ്കയുടെ കൊവിഡ് സാന്ത്വന പദ്ധതിയിലേക്ക് ഒരു ല​ക്ഷം സംഭാവന ചെയ്ത് അനൂപ് മേനോൻ

നേരത്തെ പൃഥ്വിരാജ് കൊവിഡ് സാന്ത്വന പദ്ധതിയിലേക്ക് മൂന്ന് ലക്ഷം രൂപ സംഭാവന നൽകിയിരുന്നു

ചലച്ചിത്ര തൊഴിലാളി സംഘടനയായ ഫെഫ്കയുടെ കോവിഡ് സാന്ത്വന പദ്ധതിയിലേയ്ക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകി നടൻ അനൂപ് മേനോൻ. ഫെഫ്ക ഭാരവാഹികൾ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. അനൂപ് മേനോന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ നന്ദി അറിയിച്ചിട്ടുമുണ്ട്.

നേരത്തെ പൃഥ്വിരാജ് കൊവിഡ് സാന്ത്വന പദ്ധതിയിലേക്ക് മൂന്ന് ലക്ഷം രൂപ സംഭാവന നൽകിയിരുന്നു. ഫെഫ്കയ്ക്ക് കീഴിലെ 19 യൂണിയനുകളിൽ അംഗങ്ങളായ മലയാള ചലച്ചിത്ര പ്രവർത്തകർക്ക് വേണ്ടി ബൃഹത്തായ സഹായ പദ്ധതികൾ ഫെഫ്ക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ആശുപത്രിയിൽ കഴിയുന്ന കോവിഡ് ബാധിതർക്ക് ധന സഹായം, കോവിഡ് മെഡിക്കൽ കിറ്റ്, അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ജീവൻ രക്ഷാ മരുന്നുകളുടെ സൗജന്യ വിതരണം , കുട്ടികളുടെ പഠന സാമഗ്രികൾ വാങ്ങാനുള്ള സഹായം , കോവിഡ് മൂലം മരണമടയുന്ന അംഗങ്ങളുടെ കുടുംബത്തിന് അമ്പതിനായിരം രൂപ , ആവശ്യമെങ്കിൽ ആശ്രിതർക്ക് സംഘടനാ അംഗത്വം, ജോലി എന്നിവയാണ് കോവിഡ് സാന്ത്വന പദ്ധതി. അപേക്ഷകൾ ഫെഫ്ക അംഗങ്ങൾ അതാത് സംഘടനാ മെയിലിലേക്കാണ് അയക്കേണ്ടത്.

shortlink

Related Articles

Post Your Comments


Back to top button