BollywoodCinemaGeneralLatest NewsMollywoodNEWSSocial Media

ആരൊക്കെ കളിയാക്കിയാലും ട്രോളിയാലും വിജയം തേടി വരും: ‘ഒരു അഡാർ ലവ്’ ഹിന്ദി പതിപ്പിന് 5 കോടി കാഴ്ചക്കാർ എന്ന് ഒമർ

ഒരു അഡാർ ലവ് ഹിന്ദി പതിപ്പിന് 5 കോടി കാഴ്‍ചക്കാരും 10 ലക്ഷം ലൈക്സും

ഹിന്ദി മൊഴിമാറ്റ പതിപ്പായി യുട്യൂബിൽ എത്തുന്ന പല മലയാള ചിത്രങ്ങൾക്കും വലിയ പ്രേക്ഷക പ്രതികരണം ലഭിക്കാറുണ്ട്. കേരളത്തിൽ ശ്രദ്ധ നേടാതെ പോയ പല ചിത്രങ്ങളും ഉത്തരേന്ത്യൻ പ്രേക്ഷകർക്കിടയിൽ വലിയ പ്രതികരണം നേടിയിട്ടുണ്ട്. ഈ നിരയിലേക്ക് ഏറ്റവുമെടുവിൽ കടന്നുവന്ന ചിത്രമാണ് ഒമർ ലുലുവിന്റെ സംവിധാനത്തിൽ 2018ൽ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി ചിത്രം ഒരു അഡാറ് ലവ്.

ഹിന്ദി യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യപ്പെട്ട ഒമർ ലുലു ചിത്രത്തിന് കാഴ്ചക്കാർ കോടികളാണ്. ഏപ്രിൽ 29 നാണ് ചിത്രം യുട്യൂബിൽ റിലീസ് ചെയ്തത്. അഞ്ച് കോടി ആളുകളും 10 ലക്ഷം ലൈക്‌സുമാണ് ഇതിനോടകം ചിത്രം നേടിയിരിക്കുന്നത്. ഒരു മലയാള സിനിമയുടെ ഹിന്ദി ഡബിന് ഇതാദ്യമായാണ് പത്ത് ലക്ഷം ലൈക്സ് ലഭിക്കുന്നത് എന്ന് ഒമര്‍ ലുലു പറയുന്നു.

ഒമർ ലുലുവിന്റെ വാക്കുകൾ:

‘മലയാളത്തിൽ നിന്ന് ഹിന്ദിയില്ലേക്ക് ഡബ് ചെയ്‍ത ഒരു സിനിമക്ക് ചരിത്രത്തിൽ ആദ്യമായി 10 ലക്ഷം ലൈക്സ് ലഭിച്ചിരിക്കുന്നു. പലരും കളിയാക്കിയ ഇപ്പോഴും കളിയാക്കുന്ന കുറച്ച് പുതുമുഖങ്ങളെ വെച്ച് ഞാന്‍ സംവിധാനം ചെയ്‍ത ‘ഒരു അഡാറ് ലവിന്റെ’ ഹിന്ദി ഡബിന് അങ്ങനെ ഒരു മില്ല്യൺ ലൈക്ക്,എന്റെ കരിയറിnzയും ആദ്യത്തെ ഒരു മില്ല്യൺ ലൈക്കാണ്. നിങ്ങളെ ആരൊക്കെ കളിയാക്കിയാലും ട്രോളിയാലും ഒന്നും കാര്യമാക്കണ്ട നിങ്ങൾ ആത്മാർത്ഥമായി ചെയ്‍ത പ്രവർത്തി ആണെങ്കിൽ ലോകത്തിന്റെ ഏതെങ്കിലും കോണിൽ നിന്നും വിജയം നിങ്ങളെ തേടി വരും. അന്തിമ വിജയം കർമ്മത്തിന്റെയാണ് എന്നാണ്’ ഒമര്‍ ലുലു പറയുന്നത്.

പ്രിയാ വാര്യര്‍, റോഷൻ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. മാണിക്യ മലരായ പൂവേ എന്ന ഗാനം വൻ ഹിറ്റായി മാറി. പ്രണയ ചിത്രമായിട്ടായിരുന്നു ഒരു അഡാര്‍ ലവ് എത്തിച്ചത്.

shortlink

Post Your Comments


Back to top button