തിരുവനന്തപുരം: ഡെങ്കിപനി മൂർച്ഛിച്ചതിനെ തുടർന്ന് മലയാളത്തിലെ പ്രമുഖ നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു. പനി കൂടി രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് രണ്ടു ദിവസം മുൻപാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരത്തിന്റെ സഹോദരി സ്നേഹയാണ് ഇക്കാര്യം അറിയിച്ചത്.
‘ഹൃദയമിടിപ്പും രക്തസമ്മർദവും കൂടിയതിനെ തുടർന്ന് ചേച്ചിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടർമാരുടെ വിശദപരിശോധനയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഐസിയുവിൽ ആയിട്ട് ഇപ്പോൾ രണ്ട് ദിവസം പിന്നിടുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ട്. നിങ്ങളുടെ എല്ലാവരുടെയും പ്രാർഥന ഒപ്പം വേണം.’–സ്നേഹ സമൂഹമാധ്യമത്തിൽ കുറിച്ചു.
Post Your Comments