കൊച്ചി: മലയാള സിനിമയിൽ വളരെ കുറഞ്ഞ കാലങ്ങൾ കൊണ്ട് തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ടൊവിനോ തോമസ്. എന്നാൽ സിനിമയിൽ ആദ്യകാലത്ത് താൻ അനുഭവിച്ച കഷ്ടപ്പാടുകൾ പ്രേക്ഷകർക്ക് മുന്നിൽ വെളിപ്പെടുത്തുകയാണ് താരം.
തന്റെ മുഖം മലയാള സിനിമയ്ക്ക് പറ്റിയതല്ലെന്ന് ചില പ്രമുഖർ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ടൊവിനോ പറയുന്നു. ഫിഷ് റോക്ക് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറയുന്നത്.
‘എന്റെ മുഖം സിനിമയ്ക്ക് പറ്റിയതല്ലെന്ന് പറഞ്ഞ ഒരുപാട് പേരുണ്ട്. താൻ മലയാളിയാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന് പറഞ്ഞവരുണ്ട്. ഞാൻ ഈ ബോഡി ബിൽഡിംഗ് ഒക്കെ ചെയ്യുന്നൊരാളാണ്. എന്നെ കാണുമ്പോൾ ആൾക്കാരുടെ മുൻവിധി ഇതാണ്, ദേ ഒരുത്തൻ വരുന്നുണ്ട്.
Read Also:- അഭിനയത്തിൽ നിന്നു ഞാൻ കുറച്ചു കാലം വിട്ടു നിന്നപ്പോഴേക്കും സിനിമ ലോകമാകെ ആ ധാരണ പരന്നു: ഗൗതമി
അവനോട് കാണാൻ കൊള്ളാമെന്നോക്കെ ആരെങ്കിലും പറഞ്ഞിട്ടുണ്ടാകും. മസിലൊക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്. അഭിനയിക്കാനൊന്നും അറിയില്ലായിരിക്കും. ഈ മുൻവിധിയോടെയാണ് പലരും തന്നോട് പെരുമാറിയിരുന്നത്’. ടൊവിനോ പറയുന്നു.
Post Your Comments