പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് സിജു വിൽസൺ. അടുത്തിടയിലാണ് സിജുവിനും ഭാര്യ ശ്രുതി വിജയനും മകൾ ജനിച്ചത്. മകൾ ജനിച്ച സന്തോഷം സിജു തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇപ്പോഴിതാ, മകൾക്ക് പേരിട്ട വിശേഷം പങ്കുവയ്ക്കുകയാണ് സിജു. മെഹർ സിജു വിത്സൺ എന്നാണ് മകൾക്ക് പേരു നൽകിയിരിക്കുന്നത്. പേരിടൽ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും താരം പങ്കു വച്ചിട്ടുണ്ട്.
https://www.instagram.com/p/CQGEP6aJrGR/?utm_source=ig_web_copy_link
നടൻ, നിർമാതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ വ്യക്തിയാണ് സിജു. നേരം, പ്രേമം, ഹാപ്പി വെഡ്ഡിംഗ്, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ആദി, നീയും ഞാനും, മറിയം വന്നു വിളക്കൂതി, വരനെ ആവശ്യമുണ്ട് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ അഭിനയമാണ് സിജു കാഴ്ച വച്ചത്,
വിനയൻ സംവിധാനം ചെയ്യുന്ന ‘പത്തൊൻപതാം നൂറ്റാണ്ട്’ എന്ന ചരിത്രസിനിമയിലെ നായകകഥാപാത്രത്തെ അവതരിപ്പിക്കുകയാണ് സിജു ഇപ്പോൾ.
Post Your Comments