
മലായളത്തിന്റെ പ്രിയനടന് സുകുമാരന്‍ വിടവാങ്ങിയിട്ട് 24 വര്‍ഷം തികയുന്നു. ഹൃദയാഘാദത്തെ തുടര്‍ന്ന് 1997 ജൂണ്‍ 16നാണ് അദ്ദേഹം അന്തരിച്ചത്. ഇളയ മകനും നടനുമായ പൃഥ്വിരാജ് തന്റെ ഫേസ്ബുക്കിലൂടെ അച്ഛന്റെ ഓർമ്മ പങ്കുവെച്ചിട്ടുണ്ട്. അച്ഛൻ തങ്ങളെ വിട്ടു പോയിട്ട് 24 വര്‍ഷം ആയി എന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചു.
എഴുപതുകളില്‍ മലയാള സിനിമയുടെ സൂപ്പര്‍സ്റ്റാര്‍ പദവിയിലിരുന്ന താരമാണ് സുകുമാരന്‍. പിന്നീട് 1980കളിലേക്ക് എത്തിയപ്പോള്‍ ക്യാരക്ക്റ്റര്‍ റോളുകളും വില്ലന്‍ റോളുകളും അദ്ദേഹം ചെയ്ത് തുടങ്ങി. എംടിയുടെ ബന്ധനം എന്ന ചിത്രത്തിലെ പ്രകടനത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. നടന് പുറമെ നിര്‍മ്മാതാവ് കൂടിയായിരുന്നു സുകുമാരന്‍.
https://www.facebook.com/PrithvirajSukumaran/posts/350464863112740
Post Your Comments