കൊച്ചി : ഫെഫ്കയുടെ കോവിഡ് സ്വാന്തന പദ്ധതിയിലേക്ക് മൂന്ന് ലക്ഷം രൂപ സംഭാവന നൽകി നടൻ പൃഥ്വിരാജ്. കഴിഞ്ഞ ദിവസമാണ് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ചലച്ചിത്ര പ്രവർത്തകർക്ക് വേണ്ടിയുള്ള സഹായ പദ്ധതികൾ ഫെഫ്ക പ്രഖ്യാപിച്ചത്.
ആശുപത്രിയിൽ കഴിയുന്ന കോവിഡ് ബാധിതർക്ക് ധന സഹായം, കോവിഡ് മെഡിക്കൽ കിറ്റ്, അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ജീവൻ രക്ഷാ മരുന്നുകളുടെ സൗജന്യ വിതരണം, കുട്ടികളുടെ പഠന സാമഗ്രികൾ വാങ്ങാനുള്ള സഹായം, കോവിഡ് മൂലം മരണമടയുന്ന അംഗങ്ങളുടെ കുടുംബത്തിന് അമ്പതിനായിരം രൂപ, ആവശ്യമെങ്കിൽ ആശ്രിതർക്ക് സംഘടനാ അംഗത്വം, ജോലി എന്നിവയാണ് കോവിഡ് സ്വാന്തന പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്.
നേരത്തെ കല്യാൺ ഗ്രൂപ്പിന്റെ സ്ഥാപകൻ കല്യാണരാമൻ, നിർമാതാവ് ഫിലിപ്പോസ് കെ. ജോസഫ് എന്നിവർ അഞ്ച് ലക്ഷം രൂപ സ്വാന്തന പദ്ധതിക്കായി നൽകിയിരുന്നു.
Post Your Comments