കൊച്ചി : ലോക്ക്ഡൗൺ കാലം മകൾ അലംകൃതയ്ക്ക് ഒപ്പം ചെലവഴിക്കുകയാണ് നടൻ പൃഥ്വിരാജ്. മകളുടെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ പൃഥ്വിരാജ് പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മകൾ എഴുതിയ ഒരു കഥയാണ് പൃഥ്വിരാജ് പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്.
‘അമേരിക്കയിൽ ഒരു അച്ഛനും മകനും താമസിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധം വന്നപ്പോൾ അവർ അഭയാർത്ഥി ക്യാമ്പിലേക്ക് മാറി. അവിടെ അവർ രണ്ടുവർഷം താമസിച്ചു. യുദ്ധം അവസാനിച്ചപ്പോൾ അവർ വീട്ടിലേക്ക് തിരികെയെത്തി, സന്തോഷത്തോടെ ജീവിച്ചു,’ ഇങ്ങനെ പോവുന്നു അല്ലിയുടെ കുഞ്ഞു കഥ.
മകളുടെ കഥ പങ്കുവച്ചതിനൊപ്പം തന്നെ താനൊരു പുതിയ സിനിമയുടെ ആലോചനയിലാണെന്ന് കൂടി അനൗൺസ് ചെയ്തിരിക്കുകയാണ് പൃഥ്വി. ഈ ലോക്ക് ഡൗണില്‍ ഞാൻ കേട്ട ഏറ്റവും മികച്ച വണ്‍ ലൈനാണ് ഇത്. ഒരു മഹാമാരിയുടെ കാലത്ത് ഇത് ചിത്രീകരിക്കാൻ സാധ്യതയില്ലെന്ന് തോന്നിയതിനാല്‍ ഞാൻ മറ്റൊരു സ്ക്രിപ്റ്റ് തെരഞ്ഞെടുത്തു. വീണ്ടും ക്യാമറയ്ക്ക് പിന്നിലെത്താൻ ആലോചിക്കുന്നുവെന്ന് പൃഥ്വിരാജ് പറയുന്നു.
അതേസമയം ഏത് സിനിമയാണ് എന്ന് പൃഥ്വിരാജ് അറിയിച്ചിട്ടില്ല. കൊവിഡ് നിയന്ത്രണങ്ങളും ചട്ടങ്ങളും പാലിച്ച് ചെയ്യാവുന്ന ഒരു സിനിമയുടെ വിശദാംശങ്ങള്‍ ഉടൻ അറിയിക്കാമെന്നും പൃഥ്വിരാജ് പറയുന്നു.
https://www.instagram.com/p/CQLLqNyAivd/?utm_source=ig_web_copy_link
Post Your Comments