GeneralLatest NewsMollywoodNEWSSocial Media

ഇതിലുള്ളതെല്ലാം അതിമനോഹരമാണ്: വിസ്മയയെ അഭിനന്ദിച്ച് നസ്രിയ

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ പുസ്തകത്തെ കുറിച്ചാണ് നസ്രിയ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് നസ്രിയ നസീം. വിവാഹ ശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിറ സാനിധ്യമാണ് നസ്രിയ. ഇപ്പോഴിതാ നസ്രിയ പങ്കുവെച്ച ഒരു കുറിപ്പും ചിത്രവുമാണ് ശ്രദ്ധേയമാകുന്നത്. നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ പുസ്തകത്തെ കുറിച്ചാണ് നസ്രിയ കുറിച്ചിരിക്കുന്നത്.

വിസ്മയയുടെ ആദ്യ കവിതാസമാഹാരമായ ‘ഗ്രെയ്ന്സ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന ബുക്കാണ് അടുത്ത സുഹൃത്ത് കൂടിയായ നസ്രിയയ്ക്ക് വിസ്മയ അയച്ചു നൽകിയത്. പ്രിയപ്പെട്ട ഷാനു ചേട്ടനും നസായ രായയ്ക്കും എന്നാണ് ബുക്ക് അയച്ച് നൽകിയതിനൊടൊപ്പം വിസ്മയ കുറിച്ചത്.

ബുക്ക് വളരെ വൈകിയാണ് വായിച്ചതെങ്കിലും. വിസ്മയെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റാണ് നസ്രിയ ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്.  “ഞാൻ വൈകിപ്പോയി…. പക്ഷേ മായാ, ഇതിലുള്ളതെല്ലാം അതിമനോഹരമാണ്. ഇനിയും തിളങ്ങൂ…” എന്നാണ് നസ്രിയ കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button