GeneralLatest NewsMollywoodNEWSSocial MediaVideos

മൂന്നാഴ്ചകൊണ്ട് ആറ് തൊഴിലാളികൾ നെയ്തെടുത്തത്: വിവാഹവസ്ത്രത്തെ കുറിച്ച് മൃദുല

തന്‍റെ വിവാഹ വസ്ത്രം നിർമിക്കുന്നതിന്‍റെ വീഡിയോ ആണ് മൃദുല പങ്കുവച്ചിരിക്കുന്നത്

തിരുവനന്തപുരം: ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകമനസിൽ ഇടംപിടിച്ച താരങ്ങളാണ് മൃദുല വിജയും യുവ കൃഷ്ണയും. കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഇരുവരും മൃദ്വ എന്ന പേരിൽ യുട്യൂബ് ചാനലും തുടങ്ങിയിരുന്നു. ഇതിലൂടെ തങ്ങളുടെ എല്ലാ വിശേഷങ്ങളും ഇരുവരും പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ മൃദുല പങ്കുവെച്ച ഒരു പുതിയ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.

തന്‍റെ വിവാഹ വസ്ത്രം നിർമിക്കുന്നതിന്‍റെ വീഡിയോ ആണ് മൃദുല പങ്കുവച്ചിരിക്കുന്നത്. പുടവ നെയ്തെടുക്കുന്ന വീഡിയോയിൽ അതിന്‍റെ വിശേഷങ്ങളും പങ്കുവയ്ക്കുന്നുണ്ട്. ആറ് തൊഴിലാളികൾ ചേർന്നാണ് പുടവ നെയ്യുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കുന്നത്. മൂന്ന് ആഴ്ചയുടെ അധ്വാന ഫലമായി തയ്യാറാകുന്ന കസവ് പുടവ നെയ്യുന്നവർക്ക് നന്ദി അറിയിച്ചുകൊണ്ടാണ് മൃദുല വീഡിയോ പങ്കുവച്ചിരിക്കുന്നത്.

https://www.instagram.com/p/CP0-tnyJSHk/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button