CinemaGeneralKeralaLatest NewsNEWSSpecial

ആ കഥാപാത്രം അഭിനയിക്കാൻ കഴിയും എന്ന വിശ്വാസം പോലും തകർത്തെറിഞ്ഞു: ജയസൂര്യ

കൊച്ചി: ജയസൂര്യ ട്രാൻസ്ജെൻഡറായി എത്തി പ്രേക്ഷകരെ വിസ്മയിപിച്ച ചിത്രമാണ് ‘ഞാൻ മേരിക്കുട്ടി’. മികച്ച നടനുള്ള സംസ്ഥാന അവാർഡും ചിത്രത്തിലെ പ്രകടനത്തിലൂടെ ജയസൂര്യ നേടി. ചിത്രം പുറത്തിറങ്ങി മൂന്ന് വർഷം പൂർത്തിയാകുമ്പോൾ ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരം.

തന്നിലെ സ്ത്രീയെ അറിയിച്ചു തന്ന കഥാപാത്രമാണ് മേരിക്കുട്ടി. എന്നാൽ മൂന്ന് ദിവസത്തോളം ഈ കഥാപാത്രം തന്നിലേക്ക് പ്രവേശിച്ചില്ല എന്നാണ് ജയസൂര്യ ഫേസ്ബുക്കിൽ ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിലെ ഏറ്റവും പ്രിയപ്പെട്ട ഒരു സീനും താരം ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

ജയസൂര്യയുടെ ഫേസ്ബുക്ക് കുറിപ്പ്:

എന്നിലെ സ്ത്രീയെ
എനിക്ക് അറിയിച്ചു തന്ന “മേരിക്കുട്ടി”
ആദ്യത്തെ 3 ദിവസം ഇവൾ എന്നിലേക്ക് പ്രവേശിച്ചില്ല..
എനിക്ക് ഇത് അഭിനയിക്കാൻ കഴിയും എന്ന വിശ്വാസം
പോലും എന്നിൽ നിന്നും ഇവൾ തകർത്തെറിഞ്ഞു. പ്രാർത്ഥനയോടെ ജയസൂര്യ എന്ന വ്യക്തിയെ തന്നെ ഇവൾക്ക് മുന്നിൽ അല്ലെങ്കിൽ ഞാൻ കാണാത്ത
ആ ആദ്യശ്യ ശക്തിക്ക് മുന്നിൽ സമർപ്പിച്ചപ്പോൾ ,
ആ ‘ശക്തി’ എനിക്ക് അഭിനയിക്കാനുള്ള അവസരം തന്നില്ല മറിച്ച് അനുഭവിക്കാനുള്ള അവസരം തന്നു.
നിന്നെ ഇന്ന് കേരളം അറിഞ്ഞ് തുടങ്ങീട്ട് മൂന്ന് വർഷം.
(ഇതിലെ എനിക്ക് ഏറ്റവും പ്രീയപ്പെട്ട ഒരു സീൻ നിങ്ങൾക്കായ് സമർപ്പിക്കുന്നു)

shortlink

Related Articles

Post Your Comments


Back to top button