ചെന്നൈ : ഗായിക ചിന്മയി മാനസിക രോഗത്തിന് ചികിത്സ നേടിയ വ്യതിയാണെന്ന ആരോപണവുമായി യുവ ഡോക്ടർ. ഡോ.അരവിന്ദ് രാജ എന്നയാളാണ് സമൂഹമാധ്യമ പ്ലാറ്റ്ഫോമിൽ നടന്ന പൊതു ചർച്ചയിൽ വെച്ച് പരസ്യമായി ഗായികയെ അപമാനിച്ചത്. ചിന്മയി മനശാസ്ത്രജ്ഞന്റെ അടുത്ത് ചികിത്സ തേടിയിട്ടുണ്ടെന്നും ചികിത്സയുടെ എല്ലാ റിപ്പോർട്ടുകളെക്കുറിച്ചും തനിക്ക് അറിയാമെന്നുമായിരുന്നു ഡോക്ടറുടെ വാദം. ചിന്മയിയുടെ ഹോർമോൺ തോതിനെക്കുറിച്ചും തനിക്കു വ്യക്തത ഉണ്ടെന്ന് അരവിന്ദ് പറഞ്ഞു. എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഇയാൾക്ക് എതിരെ പരാതി നൽകാനൊരുങ്ങുകയാണ് ചിന്മയി.
പൊതു മാധ്യമത്തിലൂടെ തന്നെ വ്യക്തിഹത്യ ചെയ്തതിന് അരവിന്ദിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിൽ പരാതി നൽകുമെന്ന് ചിന്മയി പറഞ്ഞു. അരവിന്ദിന്റെ ചിത്രത്തിനൊപ്പമായിരുന്നു ചിന്മയി ഇക്കാര്യം അറിയിച്ചത്.
സംഭവം വിവാദമായതോടെ ഡോ.അരവിന്ദ് രാജ് ചിന്മയയിയെ ഫോണിൽ വിളിച്ച് മാപ്പ് ചോദിച്ചുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പരാതിയുമായി മുന്നോട്ടുപോകാനാണ് ചിന്മയിയുടെ തീരുമാനം.
Post Your Comments